INSIGHTTop News

കാല്‍നൂറ്റാണ്ടു പിന്നിട്ട ഭീകരതയുടെ വേരുകള്‍

ഐ എസ് ഭീകരതയുടെ വേരുകള്‍ കേരളത്തിലും ശക്തമാണെന്ന യു എന്‍ റിപ്പോര്‍ട്ട് വലിയ ഭീതിയും ആശങ്കയുമാണ് മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയത് .ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നും ചെകുത്താന്റെ നാട്ടിലേക്കുള്ള ഈ യാത്ര കേവലം യാദൃശ്ചികമല്ല. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളുടെ വേരുകള്‍ തേടിയാല്‍ അതിനു കാല്‍നൂറ്റാണ്ടു പിന്നിട്ട ചരിത്രം കാണാം. ഇവയെ കേരള സമൂഹം അവഗണിച്ചതിന്റെ ദുരന്തം കൂടിയാണ് ഇപ്പോള്‍ നമ്മെ തേടിയെത്തുന്നത്‌.

പൂന്തുറയില്‍ തുടക്കം
തീവ്രവാദ പ്രവണതകള്‍ കേരളത്തില്‍ വേര് ഉറപ്പിക്കുന്നുവെന്ന സംശയം ആദ്യം പങ്കുവച്ചത് 1992 ല്‍ തിരുവനന്തപുരത്തെ പൂന്തുറയില്‍ നടന്ന കലാപത്തെ പറ്റി അന്വേഷിച്ച അരവിന്ദാക്ഷന്‍ കമ്മീഷനാണ് . പൂന്തുറ കലാപം കേവലം മത സഘര്‍ഷം അല്ലെന്നും അതിന് പിന്നില്‍ ചില ഛിദ്രശക്തികളുടെ കൈകള്‍ പ്രവര്‍ത്തിച്ചു എന്നും കമ്മീഷന്‍ വിലയിരുത്തി .ഇതിനെ കുറിച്ചു ഗൗരവത്തില്‍ അന്വേഷിക്കണം എന്നു കമ്മീഷന്‍ നിര്‍ദ്ദേശിച്ചെങ്കിലും മാറി മാറി വന്ന സര്‍ക്കാരുകള്‍ പരിഗണിച്ചില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നുകരുതുന്ന ഐ എസ് എസ് 1992ല്‍ നിരോധിക്കപ്പെട്ടതോടെ ഈ ചര്‍ച്ച മാധ്യമങ്ങള്‍ പോലും ഉപേക്ഷിച്ചു.

മൗലവിയുടെ തിരോധാനം
വീണ്ടും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത് 1993ലെ ചേകന്നൂര്‍ മൗലവിയുടെ തിരോധനത്തിലൂടെയാണ്. അന്വേഷണങ്ങള്‍ എല്ലാം എത്തിനിന്നത് മതതീവ്രവാദത്തിന്റെ ശക്തമായ വേരുകള്‍ കേരളത്തില്‍ സജീവമാണ് എന്ന യഥാര്‍ത്ഥ്യത്തിലേക്കാണ്. ഇത്തരം പ്രവര്‍ത്തികള്‍ ഇരുളിന്‍ മറവില്‍ നടന്നതിനാല്‍ കേരളസമൂഹം ഗൗരവത്തില്‍ എടുത്തിരുന്നില്ല. എന്നാല്‍ 2005ല്‍ നടന്ന കളമശ്ശേരി ബസ് കത്തിക്കല്‍ നാടിനെ ഞെട്ടിച്ചു. കോയമ്പത്തൂര്‍ ബോംബ്സ്ഫോടനകേസില്‍ തടവില്‍ കഴിഞ്ഞ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ വിചാരണക്ക് കാലതാമസം വരുന്നു എന്നുപറഞ്ഞാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി പരസ്യമായി കത്തിച്ചത്. പ്രതികളുടെ ഭീകരബന്ധം തിരിച്ചറിഞ്ഞെങ്കിലും പൊലീസ് അന്വേഷണം മുന്നോട്ടുപോയില്ല . അപ്പോഴേക്കും ഭീകരപ്രസ്ഥാനങ്ങള്‍ ഭരണകൂടങ്ങളെ വെല്ലുവിളിക്കാന്‍പോന്ന ശക്തി നേടികഴിഞ്ഞു എന്നു തെളിയിക്കുന്നതായിരുന്നു 2006ല്‍ കോഴിക്കോട് മോഫ്യൂസല്‍ ബസ്റ്റാന്‍റില്‍ നടന്ന ഇരട്ട സ്ഫോടനവും പിന്നാലെ 2008ല്‍ ബംഗളൂരു നഗരത്തെ നടുക്കിയ ബോംബു സ്ഫോടനത്തിലും കേരളത്തില്‍ വേരുള്ള തീവ്രവാദിപ്രസ്ഥാനങ്ങള്‍ പങ്കുവഹിച്ചു എന്നു കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. എന്നാല്‍ പ്രതികളെപ്പറ്റി വലിയ വിവരം ലഭിച്ചിരുന്നില്ല.

തടിയന്‍റവിട നസീര്‍

ബംഗ്‌ളാദേശിലെ അറസ്റ്റ്‌
2009ല്‍ ഇന്ത്യ ബംഗ്ലദേശ് അതിര്‍ത്തിയില്‍വച്ചു തടിയന്റെവിട നസീര്‍, ഷഫാസ് എന്നിവരെ ബംഗ്ലാദേശ്‌ സേന ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തു ഇന്ത്യക്ക് കൈമാറിയപ്പോഴാണ് കളമശ്ശേരി ബസ് കത്തിക്കല്‍ മുതല്‍ കേരളത്തിലും പിന്നീട് ബംഗളൂരു നഗരത്തെ നടുക്കിയ ബോംബ്സ്ഫോടനത്തിലും കശ്മീര്‍ബന്ധമുള്ള രാജ്യാന്തര ഭീകര സ൦ഘടനയുടെ ബന്ധം വെളിവായത്. ഇവരെ ചോദ്യം ചെയ്തതിലൂടെ വെളിവായത് കേരളവും തമിഴ്നാടും കര്‍ണാടകയും ഉള്‍പ്പെടുന്ന പ്രദേശത്തെ ഭീകരര്‍ക്ക് അതിര്‍ത്തി കടന്നു കശ്മീര്‍വഴി ലഭിക്കുന്ന സഹായങ്ങളുടെ ഞെട്ടിക്കുന്ന വിവരമാണ്. ഈ പ്രതികള്‍ അറസ്റ്റിലായതോടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശമനമുണ്ടാകും എന്നു കരുതിയിരിക്കുമ്പോഴാണ് 2016ല്‍ കൊല്ലം കളക്റ്ററേറ്റിലും ,മലപ്പുറം സിവില്‍ സ്റ്റേഷനിലും പട്ടാപ്പകല്‍ ബോംബ്പൊട്ടിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നൊരുക്കമായിരുന്നു കനകമലയിലും വാഗമണ്ണിലും പനയികുളത്തും നടന്ന ക്യാമ്പുകള്‍ എന്നു കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. ഇതിന്റെ തുടര്‍ച്ചലനങ്ങളാണ് കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട വെടിയുണ്ടകളും കുഴിത്തുറയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നവര്‍ കേരളത്തില്‍ തമ്പടിച്ചു എന്ന വാര്‍ത്തയും .ഇപ്പോള്‍ യുഎന്‍ റിപ്പോര്‍ട്ടും പറയുന്ന ത്‌ അതാണ് കേരളത്തില്‍ അന്താരാഷ്ട്ര ഭീകരത വേരുറപ്പിച്ചിരിക്കുന്നു. ഇതേ സമയം തന്നെയാണ് രാജ്യാന്തര-തീവ്രവാദ ബന്ധങ്ങളുണ്ടെന്നു സംശയിക്കപ്പെടുന്ന ഡിപ്‌ളോമാറ്റിക് സ്വര്‍ണക്കടത്തും സംഭവിക്കുന്നത്. ഇനി ജാഗ്രത പോര ഭയക്കുകതന്നെ വേണം എന്നാണ് ഇവയൊക്കെ സൂചിപ്പിക്കുന്നത്‌.

Tags
Show More

Related Articles

Back to top button
Close