MoviesNEWS

കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക ചിത്രം രജനിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കാളിദാസ് ജയറാം, സൈജു കുറുപ്പ് നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് രജനി എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് താരമിപ്പോള്‍. കാളിദാസ് ജയറാം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ഈ ചിത്രം തമിഴിലും മലയാളത്തിലൂമായാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ഒരിടവേളയ്ക്ക് ശേഷം തമിഴകത്തിലൂടെ സിനിമാ രംഗത്ത് സജീവമായ കാളിദാസിന്റെ മലയാളത്തിലേക്കുള്ള മടക്ക ചിത്രമാണ് രജനി.

ചിത്രം ഒരു ത്രില്ലര്‍ കഥയാണോ പറയുന്നതെന്നാണ് സിനിമാ പ്രേമികളില്‍ ഉടലെടുത്തിരിക്കുന്ന സംശയം. ശ്രീകാന്ത് മുരളി, അശ്വിന്‍,തോമസ്, റിങ്കി ബിസി ഷോണ്‍ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജെബിന്‍ ജേക്കബ് ആണ്.ദീപു ജോസഫാണ് എഡിറ്റര്‍, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

മുന്‍പ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന മിഥുന്‍ മാനുവേല്‍ ചിത്രത്തിലായിരുന്നു കാളിദാസ് അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. പുത്തംപുതുകാലൈ എന്ന തമിഴ് ആന്തോളജി ചിത്രത്തിലൂടെ തന്റെ മടങ്ങി വരവുറപ്പിച്ച കാളിദാസ് തന്റെ മിനുസപ്പെടുത്തിയ അഭിനയ പ്രതിഭ പ്രകടമാക്കിയത് പാവ കഥൈകള്‍ എന്ന തമിഴ് ആന്തോളജി ചിത്രത്തിലൂടെയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close