INDIANEWSTop News

കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് സാധ്യത? സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ; ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് മറ്റ് കക്ഷികൾ; 370-ാം അനുച്ഛേദം പിൻവലിച്ച ശേഷം ഇത് ആദ്യ യോഗം

ന്യുഡൽഹി: 370-ാം അനുഛേദം റദ്ദാക്കിയ ശേഷം ആദ്യമായി മറ്റ് പാർട്ടികൾക്കൊപ്പം യോഗം വിളിച്ച് കേന്ദ്രസർക്കാർ. ഈ മാസം 24 ന് പദ്ധതിയിട്ടിരിക്കുന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഉൾപ്പടെയുള്ള പ്രധാന നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചുകിട്ടുന്ദ്. എന്നാൽ തങ്ങൾക്ക് ഒരു കാൾ മാത്രമാണ് വന്നതെന്നും ഔദ്യോഗിക കഷണങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും കൂട്ടു കക്ഷികളുമായി ചർച്ച ചെയ്ത ശേഷം യോഗത്തിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും മറ്റ് പാർട്ടി നേതാക്കൾ വ്യക്തമാക്കി.

“ഒരു കോൾ ലഭിച്ചു, പക്ഷേ ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചില്ല. ഇതേക്കുറിച്ച് ചർച്ച ചെയ്യാനും മീറ്റിംഗിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാനും നാളെ പി‌എസി യോഗം വിളിച്ച് ചേർക്കും” പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വ്യക്തമാക്കി. “കൂടിക്കാഴ്ചയെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല, മീറ്റിലേക്ക് ക്ഷണം ലഭിച്ചാൽ ഞങ്ങൾ ഇത് ദേശീയ നേതൃത്വത്തെ അറിയിക്കും. ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത ശേഷം മാത്രം മീറ്റിംഗിൽ പങ്കെടുക്കുമെന്നും ഈ നീക്കത്തെ അഭിനന്ദിക്കുന്നെന്നും ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ജി എ അമീർ വ്യക്തമാക്കി.

മ്മുകശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിൻഹ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സര്‍വ്വകക്ഷി യോഗം വിളിക്കാനുള്ള നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതടക്കമുള്ള വിഷയങ്ങൾ ചര്‍ച്ചയാകുമെന്നാണ് സൂചന. തീവ്രവാദ സ്വാധീനം ഉണ്ടെങ്കിലും സ്ഥിതി കൂടുതൽ മെച്ചപ്പെട്ടുവെന്നാണ് ലെഫ്. ഗവര്‍ണര്‍ കേന്ദ്രത്തിന് കൈമാറിയ റിപ്പോര്‍ട്ട്. ഡിസംബറിൽ നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പിൽ കശ്മീരിലെ പാര്‍ടികൾ ഉൾപ്പെട്ട ഗുപ്കര്‍ സമിതിയാണ് മുന്നേറ്റമുണ്ടാക്കിയത്. പക്ഷെ ബിജെപിയും കൂടുതൽ സീറ്റുകൾ പിടിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കശ്മീരിലെ പാര്‍ടികളുടെ നിലപാ് കേട്ട ശേഷമാകും കേന്ദ്ര സർക്കാർ നിലപാട് സ്വീകരിക്കുക.

370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ റഫൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സുപ്രീംകോടതി ഇടപെടലോടെയായിരുന്നു പിൻവലിച്ചത്. അതിനാൽ തന്നെ ഈ സാഹചര്യത്തിൽ ബിജെപിയോടുള്ള രാഷ്ട്രീയ സഹകരണത്തിന് കശ്മീരിലെ പാര്‍ട്ടികൾ തയ്യാറായേക്കില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close