KERALANEWS

കാസര്‍കോട് കലക്ടറെ തിരഞ്ഞെടുപ്പ് ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കലക്ടറെ തിരഞ്ഞെടുപ്പ് ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കി. ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി കലക്ടര്‍ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ് കമ്മിഷന് കത്തുനല്‍കിയത്. കാസര്‍കോട് ജില്ലാക്കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും കത്തുനല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉദുമ എം.എല്‍.എ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിട്ടും നടപടിയെടുത്തില്ല. ഡി.സജിത്ത് ബാബു പദവിയില്‍ തുടരുന്നപക്ഷം സുതാര്യമായി തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close