കാസർഗോഡ് : കാസര്‍കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ ഒരു രോഗികൂടി മരിച്ചു. ഹെസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി. അതിര്‍ത്തി അടച്ചതുമൂലം ഹൃദരോഗിയായ രുദ്രപ്പക്ക് ചികിത്സക്ക് മംഗലാപുരത്ത് എത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ ഒമ്പതരയോടുകൂടിയാണ് ഇദ്ദേഹത്തിന് അസുഖം മൂര്‍ഛിച്ചത്.
മംഗലാപുരത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അതിര്‍ത്തി അടച്ചതുകാരണം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം മരിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ തലപ്പാടി അതിർത്തി തുറക്കാൻ ആവില്ലെന്ന് കർണാടകം മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കേന്ദ്രത്തെ അറിയിച്ചച്ചിരുന്നു.