KERALANEWS

കാസര്‍ഗോഡ് ആയംകടവ് പാലം ഇനി ടൂറിസം ഭൂപടത്തില്‍, സൗന്ദര്യമാസ്വദിക്കാന്‍ ഗ്ലാസ് ബ്രിഡ്ജും

കാസര്‍ഗോഡ്: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലങ്ങളില്‍ ഒന്നായ ആയംകടവ് പാലം ഇനി ടൂറിസം ഭൂപടത്തിലേക്ക്. 25 മീറ്റര്‍ ഉയരത്തില്‍ പില്ലറുകളുള്ള പാലം കാണാന്‍ നിരവധി സഞ്ചാരികളാണ് ദിനേന വന്നുകൊണ്ടിരിക്കുന്നത്.പാലത്തിന്റെ ഉയരം കാണാനും പുഴയുടെ സൗന്ദര്യവും ആസ്വദിക്കാനുമാണ് ആളുകള്‍ ഏറെയുമെത്തുന്നത്.
എറണാകുളത്തെ എഞ്ചിനീയറായ ഡോ. അരവിന്ദാക്ഷനാണ് ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ അവലംബിച്ച് പാലം രൂപകല്പന ചെയ്തിട്ടുള്ളത്.
പുഴ കാണുന്നതിന് ഗ്ലാസ് ബ്രിഡ്ജ് നിര്‍മിക്കാനുമുള്ള ഡിപിആര്‍ ഡിടിപിസി ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിരിക്കുകയാണ്.

ഗ്ലാസ്സ് ബ്രിഡ്ജ് ഉള്‍പെടെ നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലമാണെന്നും പ്രദേശത്തെ ടൂറിസം സാധ്യതകളെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥലം എംഎല്‍എ കെ കുഞ്ഞിരാമന്‍ പറഞ്ഞു. വൈകാതെ തന്നെ ഈ കുഞ്ഞുഗ്രാമ പ്രദേശത്തെ ടൂറിസം ഭൂപടത്തില്‍ രേഖപ്പെടുത്താന്‍ പറ്റുമെന്നുതന്നെയാണ് എന്റെ വിശ്വാസമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

ടൂറിസം കേന്ദ്രമാക്കിമാറ്റുന്നതിന്റെ മുന്നോടിയായി തെക്കില്‍ ആലാട്ടി റോഡ് ആയംകടവ് പാലം വഴി ‘മൈസൂര്‍ ബേക്കല്‍’ ഹൈവേയായും മാറ്റാനുള്ള ശ്രമങ്ങളും തുടങ്ങികഴിഞ്ഞു. പാലത്തിന് താഴെ ബിആര്‍ഡിസി കുടിവെള്ളത്തിനായി നിര്‍മിച്ച ഡാമുണ്ട്. പാലത്തിന്റെ അടിഭാഗത്തായുള്ള സ്ഥലം പ്രയോജനപ്പെടുത്തി ഓപ്പണ്‍ എയര്‍ സ്റ്റേജ്, ഫുഡ്കോര്‍ട്ട്, ടോയിലറ്റ് ബ്ലോക്ക് എന്നിവ ആദ്യഘട്ടത്തില്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close