Covid UpdatesKERALA

കാസര്‍ഗോഡ് കോവിഡ് ആശങ്ക കനക്കുന്നു, കര്‍ണാടക അതിര്‍ത്തിയില്‍ ജാഗ്രതയും നിയന്ത്രണവും ശക്തമാക്കും : മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍ഗോഡ്: കേരള- കര്‍ണാടക അതിര്‍ത്തിയിലെ ജാഗ്രതയും നിയന്ത്രണവും ശക്തമാക്കാന്‍ മന്ത്രി കെ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഉറവിടമറിയാത്ത കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സമൂഹവ്യാപനം തടയാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ തീരുമാനം. ഇവിടെ സമ്പര്‍ക്കം വഴി രോഗങ്ങള്‍ ഉണ്ടായവരില്‍ അധികവും കര്‍ണാടകയില്‍ പോയവരാണ്.
ജോലിക്ക് പോകേണ്ടവര്‍ കര്‍ണാടകയില്‍ 28 ദിവസം താമസിച്ച ശേഷം കേരളത്തില്‍ എത്തിയാല്‍ മതിയെന്നും കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്കും ഈ നിയമം ബാധകമാണെന്നും മന്ത്രി പറഞ്ഞു. കര്‍ണാടകയിലേക്ക് ദിവസേന യാത്ര ചെയ്യാനുള്ള പാസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്. ബേക്കല്‍ക്കോട്ടയിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനുള്ള തീരുമാനവും പിന്‍വലിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ ഊടു വഴിയിലൂടെ നടന്നു വരുന്ന വരെ നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അതിന്റെ നിരീക്ഷണ ചുമതല തദ്ദേശ സ്ഥാപനങ്ങളെയും പോലീസിനെയും ഏല്‍പിക്കുകയും ചെയ്തു.
















Tags
Show More

Related Articles

Back to top button
Close