കാസര്‍ഗോഡ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 10എഫില്‍ ആണ് വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്. വിദ്യാര്‍ത്ഥി പത്താം ക്ലാസ് പരീക്ഷയെഴുതിയത് 10എയില്‍ ആണ്. വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷയെഴുതിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. സഹപാഠികളും നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഇന്നലെ കാസര്‍ഗോഡ് പുതുതായി 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 81 ആയി. സംസ്ഥാനത്തു തന്നെ ആശങ്കയുണ്ടാക്കുന്നതാണ് കാസര്‍കോട് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതില്‍ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ടവരുടെ എണ്ണം കൂടുന്നു എന്നത് സാഹചര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യാനിടയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇത് മുന്നില്‍ കണ്ട് കൂടുതല്‍ അടിയന്തര നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നു. കാസര്‍ഗോട് മെഡിക്കല്‍ കോളേജിന്റെ ഒ പി ബ്ലോക്കിലെ 3 നിലകളില്‍ കൊവിഡ് 19 ആശുപത്രിക്കായി ബെഡുകള്‍ തയാറാക്കി. ഐസിഎംആറിന്റെ അനുമതി കിട്ടുന്നതോടെ പെരിയ കേന്ദ്ര സര്‍വകലാശാലയിലും സാമ്പിള്‍ പരിശോധ നടത്താനാകും. ഇതോടെ 24 മണിക്കൂറില്‍ 250ഓളം സാമ്പിളുകളുടെ ഫലമറിയാം.
കാസര്‍ഗോഡ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കൊവിഡ്; വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷയെഴുതിയവര്‍ നിരീക്ഷണത്തില്‍ പോകണം
