KERALANEWS

കാസർഗോഡ് ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം; ആരോഗ്യവകുപ്പ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രികൾ

കാസർഗോഡ്: ജില്ലയിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ ആരോഗ്യവകുപ്പ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രികൾ. മംഗളൂരുവിൽ നിന്നുള്ള സിലിണ്ടർ വിതരണം നിലച്ചതും കണ്ണൂരിൽ നിന്ന് കൊണ്ടുവരുന്ന സിലിണ്ടറുകളുടെ എണ്ണം തികയാത്തതും ക്ഷാമത്തിന് കാരണമാകുന്നു.

മൂന്നൂറ് ഓക്സിജൻ സിലിണ്ടറാണ് കണ്ണൂർ പ്ലാന്‍റിന്‍റെ പരമാവധി ഉത്പ്പാദന ശേഷി. അടിയന്തര ആവശ്യം പരിഗണിച്ച് ആശുപത്രികൾ പരസ്പരം സിലിണ്ടറുകൾ കൈമാറിയാണ് മുന്നോട്ട് പോകുന്നത്. അതിനാൽ അടിയന്തര ഘട്ടം വരുമ്പോൾ വിതരണമാകെ തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകും.

പത്ത് സിലിണ്ടർ അടിയന്തരമായി വേണമെന്ന് ഓക്സിജൻ വാർ റൂമിൽ ആശുപത്രി അധികൃതർ മുൻകൂട്ടി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഇന്നുച്ചയോടെ ആകെ ബാക്കിയുള്ള സിലിണ്ടറുകളുടെ എണ്ണം നാലായത്തോടെ സ്ഥിതി ഗുരുതരമാവുകയും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് നാല് വലിയ സിലിണ്ടറുകൾ എത്തിക്കുകയുമായിരുന്നു. ഇകെ നായനാർ ആശുപത്രിയിലും ഓക്സിജൻ ക്ഷാമം രൂക്ഷമാണ്.

സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്ന മുറക്ക് വാർ റൂമിൽ നിന്ന് കണ്ണൂരിലെ ഓക്സിജൻ പ്ലാന്‍റിലേക്ക് ശുപാർശ നൽകുന്നുണ്ടെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ പ്ലാന്‍റിൽ നിന്ന് ആവശ്യത്തിന് എത്തുന്നില്ല. നിലവിൽ ജില്ലയിൽ ഒരു ദിവസം ആവശ്യമുള്ളത് കുറഞ്ഞത് 300 ഓക്സിജൻ സിലിണ്ടറുകളാണ്. എന്നാൽ ഇപ്പോൾ എത്തുന്നത് 200 എണ്ണം മാത്രം. മംഗളൂരുവിലെ ഏജൻസികളിൽ നിന്നും വിതരണം നിലച്ചതോടെ കണ്ണൂരിലെ ബാൽകോ പ്ലാന്‍റ് മാത്രമായി ആശ്രയം. എന്നാൽ പ്രവർത്തനശേഷി കുറവായതിനാൽ ആവശ്യാനുസരണം വിതരണം നടത്താൻ പ്ലാന്റിന് കഴയുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close