INDIANEWS

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം​ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​ൻ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം​ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​ൻ മ​രി​ച്ചു. ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​മാ​യി സ​മ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന അ​ജ​യ് മോ​റെ (32) എ​ന്ന ക​ർ​ഷ​ക​നാ​ണു മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ജ​യ് മോ​റെയെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ഹ​രി​യാ​ണ സോ​നി​പ​ത്ത് സ്വ​ദേ​ശി​യാ​ണ് അ​ജ​യ്. ഹൈ​പ്പോ​തെ​ർ​മി​യ​യാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​യി​രു​ന്നു അ​ജ​യ്.

സിം​ഘു അ​തി​ർ​ത്തി​യി​ൽ കൊ​ടും​ത​ണു​പ്പി​നെ അ​വ​ഗ​ണി​ച്ചു നി​ര​വ​ധി ക​ർ​ഷ​ക​രാ​ണു സ​മ​ര​രം​ഗ​ത്തു​ള്ള​ത്. ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം അ​ഞ്ചു മ​ര​ണ​ങ്ങ​ൾ ഇ​തി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്തു​ക​ഴി​ഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close