
സിയൂള്‍: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് കിം ദായ് ജങിന്റെ അസിസ്റ്റന്റ് ചാങ് സോങ് മിന്നിനെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ നാഷ്ണല്‍ ഇന്‍ന്റലിജന്‍സ് സര്‍വ്വീസിന്റേതാണ് (എന്‍ഐഎസ്) കണ്ടെത്തല്‍.കിം മരിച്ചിട്ടില്ലെന്നും എന്നാല്‍ അദ്ദേഹം കോമയിലാണെന്നുമാണ് ചാങ് സോങ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അധികാര കൈമാറ്റം സംബന്ധിച്ച പൂര്‍ണ്ണ ഘടന രൂപീകരിച്ചിട്ടില്ലെങ്കിലും ദീര്‍ഘനാളത്തേക്ക് ഭരണകാര്യങ്ങള്‍ നീട്ടിവയ്ക്കാന്‍ കഴിയാത്തതിനാലാണ് സഹോദരിയെ ചുമതലയേല്‍പ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ ഭരണത്തില്‍ സ്വാധീനമുള്ളത് കിം യോ ജോങ്ങിനാണ്.കഴിഞ്ഞ ഏപ്രിലില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഏപ്രില്‍ 11നാണ് കിം അവസാനമായി മാധ്യമങ്ങളെ കണ്ടത്. പിന്നീട് ഏറെക്കാലത്തേക്ക് അദ്ദേഹത്തെ പൊതുപരിപാടികള്‍ കാണാതായതോടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം ഉയര്‍ന്നത്.ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ കിം അതീവ ഗുരുതരാവസ്ഥയിലായെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.