കിട്ടുന്ന ശമ്പളം എത്രയോ ആവട്ടെ ജീവിതം ഇനി സുന്ദരമാണ്

ഓരോ ദിവസവും ജീവിതചെലവുകള്‍ കുതിച്ചുയരുകയാണ്.. വരുമാനം ആകട്ടെ വര്‍ധിക്കുന്നതുമില്ല. പിന്നെങ്ങനെ കിട്ടുന്നതുകൊണ്ട് ജീവിക്കും?
ബഹുഭൂരിപക്ഷം പേരും അമ്പേ പരാജയപ്പെട്ടു പോകുന്ന ജീവിത സമസ്യയാണ് അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക, വരവിനനുസരിച്ച് ജീവിക്കുക എന്നത്. പക്ഷേ കിട്ടുന്നതുകൊണ്ട് ജീവിക്കാന്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അതു സാധിക്കാന്‍ ഒരു മാര്‍ഗമുണ്ട്. ദിവസം ഒരു പത്തു മിനിട്ട് നീക്കി വയ്ക്കാന്‍ തയ്യാറായാല്‍ മതി. ചെലവുകള്‍ വരവിനുള്ളില്‍ ഒതുക്കാം എന്നു മാത്രമല്ല അല്പം മിച്ചം പിടിച്ച് ഭാവിക്കായി നിക്ഷേപിക്കാനും കഴിയും.
നിങ്ങള്‍ ചെയ്യേണ്ട പത്തു ചുവടുകള്‍ ഇതാ
1.ഒരു ദിവസം പത്തു മിനിട്ട് നീക്കിവയ്ക്കുക. അതും വൈകിട്ട് ഉറങ്ങുന്നതിനു മുന്‍പായാല്‍ നന്ന്.
2.അന്നത്തെ എല്ലാ ചെലവുകളും കൃത്യമായി ഡയറിയില്‍ എഴുതി വയ്ക്കുക. കുട്ടിക്കു മിഠായി വാങ്ങിയതും ഫോണ്‍ മറന്നതു എടുക്കാന്‍ വന്നതിനു ചെലവാക്കിയ ഓട്ടോ കൂലിയും, കറന്റ് ബില്‍ വൈകിയതിനു നല്കിയ പിഴയും അടക്കം. ഒരു രൂപ പോലും ഓര്‍മിച്ച് അക്കമിട്ട് എഴുതണം.
3. എല്ലാ എഴുതിക്കഴിഞ്ഞെന്നുറപ്പാക്കിയാല് ആ ലിസ്റ്റ് വീണ്ടും ഒന്നു പരിശോധിക്കുക. ഓരോന്നിനേയും മനസില്‍ അത്യാവശ്യം, ആവശ്യം അനാവശ്യം, ഒഴിവാക്കാവുന്നവ എന്നിങ്ങനെ തരം തിരിക്കുക.
4. ഇതില്‍ അനാവശ്യങ്ങളും ഒഴിവാക്കാവുന്നവയും എന്നു നിങ്ങള്ക്കുറപ്പുള്ളവ മാത്രം തിരഞ്ഞെടുക്കുക. അതിനു മാത്രം എത്ര തുക ചെലവാക്കുന്നുവെന്ന് കൂട്ടി നോക്കുക.സംശയമില്ല. നിങ്ങള്‍ അല്‍ഭുതപ്പെട്ടുപോകും. ഓരോ ദിവസത്തേയും നിങ്ങളുടെ ചെലവുകള്‍ കണ്ട്. പ്രത്യേകിച്ച് അനാവശ്യമായി ചെലവിടുന്ന തുക കണ്ട്.
5. ഇനി നിങ്ങള്‍ സ്വയം തീരുമാനിക്കുക. ഇതില്‍ ഏതെല്ലാം ഒഴിവാക്കാം , ദിവസം എത്ര രൂപ ലാഭിക്കാം എന്ന്. എന്നിട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കുക. ദിവസം ശരാശരി പത്തു രൂപ ലാഭിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഒരു മാസം കുറഞ്ഞത് 250 രൂപ മിച്ചം പിടിക്കാം. ഒരു വര്‍ഷം 3000 രൂപ വരുമിത്.
6. ഇതിനു പുറമേ ഓരോ ആഴ്ചയും ബില്ലുകളുടെയും െേപമന്റുകളുടെയും തീയതി പരിശോധിച്ച് ക്യത്യമായി അവ അടയക്കുക. ഇഎംഐ, കറന്റ് ബില്‍, കുട്ടികളുടെ ഫീസ് എന്നിവയിലെല്ലാം ലേറ്റ് ഫീസും പിഴയും പിഴയ്ക്കു മേല്‍ പലിശയുമായി വലിയൊരു തുകയാണ് പലരും ഓരോ മാസവും നഷ്ടപ്പെടുത്തുന്നത്. അതൊഴിവാക്കാം.മൊബൈലില്‍ റിമൈന്‍ഡര്‍ ഇട്ടാല്‍ ഇക്കാര്യം മറന്നുപോകുകയില്ല.
ആദായ നികുതിയിലെ 10 നിര്‍ണായക മാറ്റങ്ങള്‍ 2020 ല്‍ നിങ്ങളെ എങ്ങനെ ബാധിക്കും
ആദായ നികുതിയിലെ 10 നിര്‍ണായക മാറ്റങ്ങള്‍ 2020 ല്‍ നിങ്ങളെ എങ്ങനെ ബാധിക്കും
7.ഓരോ മാസത്തെയും കണക്കുകള്‍ കൃത്യമായി എഴുതി സൂക്ഷിച്ചാല്‍ വേറേയും ചില ഗുണങ്ങളുണ്ട്. തൊട്ടു മുന്‍ മാസത്തേതുമായി താരതമ്യം ചെയ്ത് അടുത്ത മാസത്തെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാം. അടുത്ത മാസത്തെ ചെലവുകള്‍ കണക്കാക്കി അതിനു പണം ഉറപ്പാക്കാം. അതും ചെലവു ചുരുക്കാന്‍ സഹായിക്കും.
8.രണ്ടു മാസം നിങ്ങള്‍ നിര്‍ബന്ധപൂര്‍വം ഈ രീതി തുടര്‍ന്നു നോക്കൂ. കിട്ടുന്നതുകൊണ്ട് ജീവിതച്ചെലവുകള്‍ കഴിച്ച് മോശമല്ലാത്തൊരു തുക നീക്കിവയ്ക്കാന്‍ കഴിയുന്നത് എങ്ങനെയെന്നു സ്വയം ബോധ്യമാകും. അതുവഴി നിങ്ങളുടെ സാമ്പത്തിക സുരക്ഷ എത്രത്തോളം മെച്ചപ്പെടുമെന്നും അത് കുടുംബത്തിന്റെ സന്തോഷത്തിനു എത്രത്തോളം സഹായകമാകുമെന്നും അനുഭവിച്ചറിയുക
എഴുതിയാല്‍ ചെലവു കുറയും
9. ചെലവുകള്‍ എഴുതിവെയ്ച്ചാല് പണം അനാവശ്യമായി നഷ്ടപ്പെടുന്നത് എവിടെയെന്നു കൃത്യമായി മനസ്സിലാകും. ഒന്നു ശ്രമിച്ചാല്‍ അവ ഒഴിവാക്കാം. നിങ്ങളുടെ എല്ലാ കണക്കുകൂട്ടലും കൃത്യമാകും. താരതമ്യം ചെയ്യാന്‍ മുന്‍മാസത്തെ കണക്കുകള്‍ കൃത്യമായി മുന്നിലുള്ളതിനാല്‍ അടുത്ത മാസത്തെ പ്ലാനിങ് കുറ്റമറ്റതാക്കാം.
10. എഴുതിവച്ചില്ലെങ്കില്‍ അനാവശ്യ ചെലവുകള്‍ നാം അറിയുക പോലും ഇല്ല. മാത്രമല്ല അവയെ നാം ന്യായീകരിക്കുകയും ചെയ്യും. നിശ്ചിത പരിധിക്കുള്ളില്‍ ചെലവുകള്‍ ചുരുക്കണമെന്ന കമ്മിറ്റ്മെന്റും ഇല്ലാതാകും. എഴുതിവയ്ക്കപ്പെട്ടത് നമ്മുടെ വരവു ചെലവു കണക്കിന്റെ കൃത്യമായ തെളിവാണ്. ഇത് അടുത്ത മാസത്തെ പണപരമായ നയങ്ങള്‍ രൂപപ്പെടുത്താനും പാലിക്കാനും നിങ്ങളെ പ്രേരിപ്പിക്കും.