KERALA

കിണ്ണത്തപ്പമുണ്ടാക്കാന്‍ ക്വട്ടേഷന്‍ എടുത്ത് ടി.പി കൊലയാളികള്‍

ടിപി കൊലപാതക കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ഇഷ്ടജീവിതം.കുറ്റവാളികള്‍ക്ക് സൈ്വര്യവിഹാരത്തിന് അവസരമൊരുക്കി ജയില്‍ അധികൃതര്‍. നിയമം ലംഘിച്ച് രാത്രികാലങ്ങളില്‍ ടിപി കേസ് കുറ്റവാളികളെ സെല്ലിനു പുറത്തിറക്കി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ‘കിണ്ണത്തപ്പം’ നിര്‍മ്മാണം നടത്തുന്നുവെന്നു വെന്നാണ് റിപ്പോര്‍ട്ട്.വൈകിട്ട് 6.30 മുതല്‍ 9.30 വരെയാണ് കുറ്റവാളികള്‍ കിണ്ണത്തപ്പം ഉണ്ടാക്കാന്‍ സെല്ലിനു പുറത്തിറക്കുന്നത്.

മൂന്നു മാസം മുന്‍പാണ് തലശേരി കിണ്ണത്തപ്പം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടാക്കിത്തുടങ്ങിയത്.ഇത് ജയില്‍ ഔട്ലെറ്റിലൂടെ വില്‍ക്കാമെന്ന ആശയം അവതരിപ്പിച്ചത് കിര്‍മാണി മനോജും സംഘവുമാണെന്നും വിവരമുണ്ട്. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള ചുമതലയും ഇവര്‍ ഏറ്റെടുത്തു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കിര്‍മാണി മനോജ്, എസ്. സിജിത്ത്, എംസി അനൂപ് എന്നിവരെയാണ് പുറത്തിറക്കുന്നത്.
കൊലക്കേസ് പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ അന്ത്യേരി സുരയും ഇവരെ സഹായിക്കാനുണ്ട്. മറ്റു തടവുകാരെ വൈകിട്ട് ആറിനു മുന്‍പു സെല്ലില്‍ കയറ്റിയെന്ന് ഉറപ്പാക്കിയ ശേഷമാണ് നാല്‍വര്‍ സംഘത്തിനു സെല്ലിന് പുറത്ത് സൈ്വര്യവിഹാരത്തിന് അവസരമൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍് പറയുന്നു്. ചപ്പാത്തി നിര്‍മാണ യൂണിറ്റില്‍ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കമുള്ള ജോലികള്‍ക്കിറക്കി വൈകിട്ട് മൂന്നുമണിയോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്‌വഴക്കം.ഇതെല്ലാം തെറ്റിച്ചു കൊണ്ടാണ് ടി.പി വധകേസിലെ പ്രതികള്‍ തങ്ങളുടെ ജയില്‍ ജീവിതം ആഘോഷമാക്കുന്നത്.

കിര്‍മാണിയെയും സംഘത്തെയും പുറത്തിറക്കുന്നത് 6.30നു ശേഷമാണ്. ടിപി കേസ് തടവുകാരെ ഒരേ സെല്ലില്‍ പാര്‍പ്പിക്കാനോ ഒന്നിച്ചു പുറത്തിറക്കാനോ പാടില്ലെന്നു നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇതും ലംഘിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു്. പ്രത്യുപകാരമെന്ന നിലയ്ക്ക് ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ജോലിക്കയറ്റത്തിനടക്കമുള്ള ശുപാര്‍ശകള്‍ ടിപി കേസ് സസംഘം ചെയ്തുകൊടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട.2012 മെയ് 4-ന് രാത്രി 10 മണിക്ക് ടിപി ചന്ദ്രശേഖരനെ വടകരക്കടുത്തു വള്ളിക്കാട് വെച്ച് കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 12 പ്രതികളില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ പ്രതികള്‍ക്ക് ജയിലില്‍ എല്ലാ സൗകര്യങ്ങശളും ചെയ്തുകൊടുക്കുന്നു എന്ന പരാതി നേരത്തെ തന്നെ ഉണ്ടായിരുന്നു. എല്‍ഡിഎഫ് ഭരണത്തിലേറിയതോടെയായിരുന്നു ഇത്.ടിപി കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ചതും ചര്‍ച്ചയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പികെ കുഞ്ഞനന്തന് അനുവദിച്ചത് 257 ദിവസത്തെ പരോള്‍. കെ.സി രാമചന്ദ്രന് 205 ഉം സിജിത്തിന് 186 ദിവസവും പരോള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്. 90 ദിവസത്തില്‍ 15 ത്തെ സാധാരണ പരോളാണ് ഒരാള്‍ക്ക് പരമാവധി ലഭിക്കുക. ഇതുവെച്ച് നോക്കില്‍ ഒരാള്‍ക്ക് കിട്ടേണ്ട പരമാവധി പരോള്‍ ഈ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ അടിയന്തര അവധികള്‍ വേറെയും. പ്രതികളുടെ രാഷ്ട്രീയ ബന്ധമാണ് ഉത്രയും ഉദാരമായി പരോളുകള്‍ അനുവദിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close