KERALANEWSTop News

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തിരപ്രമേയം

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തിരപ്രമേയം. 12മണി മുതല്‍ ഒന്നര മണിക്കൂറാണ് ചര്‍ച്ചക്ക് അനുമതി ലഭിച്ചിരിക്കുന്നത്. അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത് വി.ഡി സതീശന്‍ എംഎല്‍എയാണ്.
കിഫ്ബി 201819 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ മസാല ബോണ്ടുകള്‍ വിറ്റഴിച്ചതുള്‍പ്പെടെയുള്ള കടമെടുപ്പ് ബജറ്റിനു പുറത്തുള്ള കടമെടുപ്പാണെന്നും ഇതു ഭരണഘടനാ ലംഘനമാണെന്നുമുള്ള സിഎജി റിപ്പോര്‍ട്ട് ഗുരുതരമായ സ്ഥിതിവിശേഷമാണു സൃഷ്ടിക്കുന്നതെന്ന് വി.ഡി.സതീശന്‍ നോട്ടിസില്‍ ചൂണ്ടിക്കാട്ടി.അതേസമയം സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് ഇന്നും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. വികസനം തടസപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെയാണ് സിഎജി റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close