KERALANEWSTrending

കിഫ്ബി;സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി

തിരുവനന്തപുരം: കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശന്‍ എം.എല്‍.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വരെ തുടര്‍ന്നു. കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന് സി.എ.ജി. റിപ്പോര്‍ട്ടിലുള്ള കണ്ടെത്തല്‍ ഗുരുതരമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കിഫ്ബിയെ അല്ല സി.എ.ജി. വിമര്‍ശിച്ചതെന്നും കിഫ്ബിയുടെ ഓഫ് ബജറ്റ് കടമെടുപ്പ് സംബന്ധിച്ചാണ് സി.എ.ജി. വിമര്‍ശനമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.എ.ജിയുടെ കണ്ടെത്തലുകളെ പ്രതിപക്ഷം അനുകൂലിക്കുന്നെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് സി.എ.ജി. റിപ്പോര്‍ട്ടെന്നും സതീശന്‍ പറഞ്ഞു. മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിര്‍ത്തിരുന്നു. ഭരണഘടനയുടെ 293-ാം ആര്‍ട്ടിക്കിള്‍ ലംഘിച്ചാണ് വിദേശത്ത് പോയി കിഫ്ബിയുടെ മസാല ബോണ്ട് വിറ്റ് ലോണ്‍ വാങ്ങിയത്. . സി.എ.ജി. സര്‍ക്കാരിന് മിനിറ്റ്‌സ് അയച്ചെന്ന് ആധികാരികമായി പറയുന്നു. ഒപ്പിടേണ്ട ധനസെക്രട്ടറി മിനിറ്റ്‌സ് തിരിച്ചയച്ചില്ലെന്നും സതീശന്‍ പറഞ്ഞു.സതീശന് മറുപടിയുമായി എത്തിയ ജെയിംസ് മാത്യു എം.എല്‍.എ. രൂക്ഷമായ പ്രത്യാക്രമണമാണ് നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close