KERALANEWSTrending

കിഫ്ബി:സി.എ.ജി. സമര്‍പ്പിച്ചത് അന്തിമറിപ്പോര്‍ട്ട്; വിവരങ്ങള്‍ പുറത്തുവിട്ട് വാര്‍ത്താവിതരണ മന്ത്രാലയം

തിരുവനന്തപുരം:വാർഷിക ഓഡിറ്റ് റിപ്പോർട്ട് സർക്കാരിന് നൽകിയെന്ന് സ്ഥിരീകരിച്ച് സിഎജി രംഗത്ത്. നൽകിയത് കരട് റിപ്പോർട്ടാണെന്ന് സിഎജി വിശദീകരിക്കുന്നില്ല.

കിഫ്ബിയെച്ചൊല്ലി സർക്കാർ സിഎജിക്കെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഈ വിവരം പുറത്തുവിട്ടത്. കിഫ്ബി വായ്പ ഭരണഘടനാ വിരുദ്ധമാണെന്ന് പരാമർശമുള്ള കരട് ഓഡിറ്റ് റിപ്പോർട്ട് സിഎജി നൽകിയെന്നാണ് ധനമന്ത്രി വാദിക്കുന്നത്. കേന്ദ്ര സർക്കാരിനുവേണ്ടി ദുഷ്ടലാക്കോടെ സിഎജി റിപ്പോർട്ട് തയ്യാറാക്കിയതിന് പിന്നിൽ കോൺഗ്രസ് -ബിജെപി ഗൂഢാലോചനയുണ്ടെന്നും സർക്കാർ ആരോപിച്ചിരുന്നു.

കരട് റിപ്പോർട്ടിന്റെ പേരിൽ ധനമന്ത്രി വിവാദം കൊഴുപ്പിക്കുന്നതിനിടെയാണ് സിഎജി രംഗത്തെത്തിയത്. 2018-19-ലെ സംസ്ഥാനസർക്കാരിന്റെ വരവുചെലവ് കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണങ്ങളടങ്ങുന്ന സംസ്ഥാന ഫിനാൻസ് ഓഡിറ്റ് റിപ്പോർട്ട് നവംബർ ആറിന് സർക്കാരിനു സമർപ്പിച്ചതായി സിഎജി വ്യക്തമാക്കുന്നു.നിയമസഭയിൽ സമർപ്പിക്കുന്നതിനായി നൽകിയെന്ന് വ്യക്തമാക്കുന്നതിനാൽ ഇത് അന്തിമ റിപ്പോർട്ടാണ്. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് സിഎജിക്കുവേണ്ടി റിപ്പോർട്ടിന്റെ കവറിങ് ലെറ്റർ പുറത്തുവിട്ടത്. കിഫ്ബിയെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ നടക്കുന്നതിനിടെയാണ് സിഎജിയുടെ നീക്കം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close