KERALANEWS

കിഫ്ബി വിവാദത്തില്‍ സിഎജിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:കിഫ്ബി വിവാദത്തില്‍ സിഎജിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സര്‍ക്കാര്‍ കൊണ്ടു വരുന്ന് വികസനം അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമമാണ് കിഫ്ബി വിവാദം. സിഎജി സാധാരണ കരട് റിപ്പോര്‍ട്ടില്‍ പറയാത്തത് അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ക്കാറില്ല. വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം സിഎജിയും ചേര്‍ന്നു. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നാടും സര്‍ക്കാരും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഎജിയുടെ അട്ടിമറി ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നും മുഖ്യമന്ത്രി. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമല്ലെന്ന പ്രചാരണം കളവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെതിര്‍ത്താലും പിന്‍മാറില്ല. കിഫ്ബിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവര്‍ ജനങ്ങളുടെ ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരുടെ മനോവൈകല്യത്തിന് വഴങ്ങില്ലെന്നും പിണറായി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close