
പൂനെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായിക മേളയില്‍ കേരളം വീണ്ടും ഒന്നാമതെത്തി. 11 സ്വര്‍ണ്ണവും 13 വെള്ളിയും ആറ് വെങ്കലവും നേടി ആകെ 114 പോയിന്റുകളോടെയാണ് കേരളം ഒന്നാമതെത്തിയത്. തുടര്‍ച്ചയായ ഇരുപതാം തവണയാണ് ദേശീയ സ്കൂള്‍ കായിക മേളയില്‍ കേരളം കിരീടം ചൂടുന്നത്. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. കായിക മേളയിലെ അവസാന ഇനമായിരുന്ന ആണ്‍കുട്ടികളുടെ 100 മീറ്റര്‍ റിലേയിലും കേരളത്തിന് തന്നെയായിരുന്നു സ്വര്‍ണ്ണം. ജൂനിയര്‍, സീനിയര്‍, സബ്ജൂനിയര് എന്നിങ്ങനെ കായിക മേള വിഭജിച്ചതിന് ശേഷം നടന്ന ആദ്യത്തെ കായിക മേളയായിരുന്നു ഈ വര്‍ഷത്തേത്.

രണ്ട് പതിറ്റാണ്ടായി തുടരുന്ന കേരളത്തിന്റെ ആധിപത്യം കായിക മേളയില്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യം കൂടി കായിക മേളയുടെ വിഭജനത്തിന് പിന്നിലുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ അതിന് മറുപടി നല്കുന്ന വിജയമാണ് ഇക്കുറി പൂനെയില്‍ കേരളത്തിന്റെ താരങ്ങള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.കേരളം 273 പോയിന്റ് നേടിയപ്പോള്‍ മഹാരാഷ്ട്ര രണ്ടാമത് 247 പോയിന്റ്. ഹരിയാന മൂന്നാമത് (241). സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ടീം ചാംപ്യന്‍ഷിപ്പും കേരളത്തിനാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ദേശീയ സ്കൂള്മീറ്റ് ഒറ്റ ചാംപ്യന്‍ഷിപ്പായി നടത്തുന്നത്.

പെണ്‍കുട്ടികളില്‍ ആന്‍സി സോജന് ട്രിപ്പിള്‍ സ്വന്തമാക്കി. നേരത്തെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ആന്‍സി ഇന്ന് കരിയറിലെ മികച്ച സമയത്തോടെ 200 മീറ്ററിലും മീറ്റ് റെക്കോര്‍ഡോടെ ലോംഗ്ജംപിലും ഒന്നാമതെത്തി.പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര് ആരതിയും ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എ രോഹിത്തും സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ കെസിയ മറിയം ബെന്നി വെളളി സ്വന്തമാക്കി. 55.74 മീറ്റര്‍ ദൂരമെറിഞ്ഞാണ് കെസിയയുടെ നേട്ടം. ആന്റോസ് ടോമിക്ക് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയും ലഭിച്ചു.