Breaking NewsCovid UpdatesKERALA

കിറ്റിന് അനുമതി ലഭിക്കാത്തത് തിരിച്ചടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇത്തവണ കൂടുതല്‍ പരിശോധന നടത്തിയിരുന്നു. നിരീക്ഷണത്തിലുള്ളവരും സമ്പര്‍ക്കമുള്ളവര്‍ക്കും പുറമെ കൊവിഡ് പ്രതിരോധം, ക്രമസമാധാന പാലനം, ജനങ്ങളുമായി ഇടപഴകുന്നവര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയായിരുന്നു സാംപിള്‍ പരിശോധന. ജനപ്രതിനിധികള്‍ക്കും തദ്ദേശസ്ഥാപന ജീവനക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമൊക്കെ പരിശോധന നടത്തിയിരുന്നു. വ്യാപകപരിശോധന ഇവിടെ അവസാനിക്കുന്നില്ല. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് 300 വീതം സാംപിളുകള്‍ എടുക്കും. മറ്റ് ജില്ലകള്‍ക്ക് തോതനുസരിച്ച് 200, 150 എന്നിങ്ങനെയാണ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്. ഹോട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യം പരിശോധന. ഇതിലൂടെ സമൂഹവ്യാപനം കണ്ടെത്താനാകും. പ്രവാസികളടക്കം കൂട്ടത്തോടെ മങ്ങിയെത്തുന്നത് മുന്‍കൂട്ടി കണ്ടുള്ള മുന്നൊരുക്കം കൂടിയാണിത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിരിക്കെ ടെസ്റ്റുകള്‍ക്കായി അനുമതി വൈകുന്നതാണ് പ്രതിസന്ധി. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് കേരളം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന് കരാര്‍ നല്‍കിയിരുന്നു. ഒരു ലക്ഷത്തോളം കിറ്റുകള്‍ സജ്ജമാണെന്നാണ് വിവരം. എന്നാല്‍ കിറ്റ് വിതരണത്തിനും ഉപയോഗത്തിനും ഐസിഎംആര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. രാജ്യത്ത് നേരത്തെ നിലവാരം കുറഞ്ഞ ചൈനീസ് കിറ്റുകള്‍ ഇറക്കുമതി ചെയ്തത് വിവാദമായിരുന്നു. 245 രൂപയുടെ കിറ്റുകള്‍ക്ക് 600 രൂപ വിലയിട്ടാണ് ചൈനീസ് കമ്പനികള്‍ ഇന്ത്യയ്ക്ക് വിറ്റത്. ദില്ലി ഹൈക്കോടതി വിശദമായി ഇക്കാര്യം പരിശോധിച്ചപ്പോഴാണ് കിറ്റുകളുടെ പേരിലുള്ള തീവെട്ടിക്കൊള്ള പുറത്തുവന്നത്. ഇത്ര വില ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് കമ്പനി നിര്‍മിച്ച കിറ്റുകള്‍ക്കില്ല. കിറ്റൊന്നിന് 336 രൂപ നിരക്കിലാണ് കേരളസര്‍ക്കാരിന് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് കിറ്റുകള്‍ നല്‍കുന്നത്. പ്രതിരോധ ശേഷി കൈവരിച്ചവരിലെ ഐജിജി ആന്റിബോഡി കണ്ടെത്താനും കിറ്റ് സഹായിക്കും.

Tags
Show More

Related Articles

Back to top button
Close