NEWSTrendingWORLD

കിലോമീറ്ററോളം പരന്നു കിടക്കുന്ന എട്ടുകാലി വലകളാണ് വിസ്മയിപ്പിക്കുന്നത്; മുപ്പതു ലക്ഷത്തോളം ചിലന്തികളാണു മേഖലയിൽ വ്യാപിച്ചിരിക്കുന്നത്; വിസ്മയം ഒരുക്കി എട്ടുകാലി വലകൾ

പ്രകൃതി എന്നും വിസ്മയങ്ങളുടെ കലവറ തന്നെയാണ്.മനുഷ്യൻ കാണാത്തതും അറിയാത്തതുമായ നിരവധി അത്ഭുതങ്ങൾ ഓരോരുത്തർക്കും ആയി അവൾ ഒരുക്കുന്നുണ്ട്.അതുകൊണ്ടുത്തന്നെ ഓരോ ദിവസവും അത്ഭുതപ്പെടുത്തുന്ന നിരവധി പുതിയ പ്രതിഭാസങ്ങളുടെ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇപ്പോൾ കിലോമീറ്ററോളം പരന്നു കിടക്കുന്ന എട്ടുകാലി വലകളാണ് വിസ്മയിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ കിഴക്കൻ വിക്ടോറിയയിൽ നിന്നുള്ള കാഴ്ചയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

വെറും വലകളല്ല, മറിച്ച് എട്ടുകാലി വലകൾ കൊണ്ട് ഒരു പുതപ്പു തുന്നിയതുപോലെയാണ് ഇത് കാണപ്പെടുന്നത്. പ്രതിഭാസത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. കാറ്റടിക്കുമ്പോൾ തിരകൾ പോലെ ചിലന്തി വല അനങ്ങുന്നതിന്റെ വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

അടുത്തിടെ മേഖലയിൽ ദീർഘനാളുകൾ നീണ്ടുനിന്ന ഒരു പെരുമഴ പെയ്തിരുന്നു. കനത്തമഴയിൽ പ്രദേശമാകെ വെള്ളത്തിന്റെ അടിയിലായി. വിക്ടോറിയയിലെ ഈസ്റ്റ് ഗ്രിപ്പ്സ്ലാൻഡ് മേഖലയിലാണു വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്. റോഡുകളിലും പാതകളിലുമൊക്കെ വെള്ളം പൊങ്ങിയത് ഏറ്റവും കൂടുതൽ ബാധിച്ചത് പ്രദേശത്തെ ചിലന്തികളെയാണ്.

ഒഴുകി വരുന്ന വെള്ളത്തിൽ നിന്നു രക്ഷനേടാനായി ഇവ ഉയരമുള്ള പ്രതലങ്ങളിലേക്കും മരക്കൊമ്പുകളിലേക്കും റോഡ് ദിശാസൂചികളിലേക്കുമൊക്കെ കയറി. തുടർന്ന് അവ ആ ഉയരത്തിൽ തന്നെ ഒരു കുടപോലെ വല നെയ്തു. ഇതാണ് ഇപ്പോൾ പ്രദേശത്തെ ഒരു പുതപ്പിനടിയിലാക്കിയതു പോലെ ചിലന്തിവല സൃഷ്ടിച്ചത്. ചെറിയ മരങ്ങളും ഉയരമുള്ള പുല്ലുകളുമൊക്കെ ഇപ്പോൾ ഈ വല പുതപ്പിനടിയിലാണ്.

മുപ്പതു ലക്ഷത്തോളം ചിലന്തികളാണു മേഖലയിൽ വ്യാപിച്ചിരിക്കുന്നതെന്നു ഗവേഷകർ പറയുന്നു. ഇത്ര ബൃഹത്തായ വല സൃഷ്ടിക്കപ്പെട്ടതിനു കാരണം എണ്ണത്തിലെ ഈ ബാഹുല്യമാണ്.ആംബികോഡാമസ് എന്ന സ്പീഷിസിൽ പെട്ട ചിലന്തികളാണ് ഇവയിൽ കൂടുതൽ. ഈ ചിലന്തികൾ സാധാരണ ഗതിയിൽ വലകെട്ടി ജീവിക്കാതെ നിലത്തു കഴിയാനിഷ്ടപ്പെടുന്നവയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close