KERALANEWS

കിളിമാനൂരിനടുത്ത് കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർക്കു പരുക്ക്

കിളിമാനൂരിനടുത്ത് കടമ്പാട്ട്കൊണം എന്ന സ്ഥലത്തു ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്. വൈകിട്ട് 4.45 ഓടെയാണ് സംഭവം നടന്നത്. ബസിൽ അൻപതോളം യാത്രക്കാരുണ്ടായിരുന്നു എന്നാണു നിഗമനം.

തിരുവനന്തപുരത്ത് നിന്നും ഹരിപ്പാട്ടേക്കുള്ള യാത്രയ്ക്കിടെയാണ് ബസ് മറിഞ്ഞത്. ചാറ്റൽ മഴയിൽ റോഡിൽ നിന്ന് തെന്നിമറിഞ്ഞതായിരിക്കും എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close