WOMEN

കുഞ്ഞു മുറികള്‍ മനോഹരമാക്കാന്‍

ഒരു വീട് എന്നത് ശരാശരി മലയാളിയുടെ സ്വപ്‌നമാണ്. ഇനി വീടു സ്വന്തമാക്കിയാലോ? അതിന്റെ ഉള്ളകം എങ്ങനെ ഒരുക്കും, എങ്ങനെ അലങ്കരിക്കും എന്നതിനെച്ചൊല്ലിയാവും ആധി. ആഡംബരവീടുകള്‍ക്ക് ഇന്റീരിയര്‍ ഡെക്കറേറ്ററുകളെവച്ചൊക്കെ മുറികള്‍ സുന്ദരമാക്കാം. സ്വന്തം വീട്ടിലെ മുറികള്‍ സുന്ദരമാക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ.

മുറിയിലെ സാധനങ്ങള്‍ പരിമിതപ്പെടുത്തുക. ചെറുതും എന്നാല്‍ ഉപയോഗപ്രദവുമായ ഫര്‍ണീച്ചറുകള്‍ ഉപയോഗിക്കുക. വലിയ ഫര്‍ണീച്ചറുകള്‍ മുറിയുടെ വലിപ്പം കുറച്ചു കാണിക്കും.
മുറിയിലെ ഫര്‍ണീച്ചറുകള്‍ക്ക് ഏകദേശം ഒരേ നിറമായിരിക്കാന്‍ ശ്രദ്ധിക്കുക. ഇരിപ്പിടങ്ങള്‍ ഒരേ നിറത്തിലുള്ള അപ്‌ഹോ ള്‍സ്റ്ററിയിലാക്കുക.
കുഷ്യനുകള്‍, തറയിലിടുന്ന മാറ്റുകള്‍ എന്നിവ ആകര്‍ഷമായ നിറത്തിലും രൂപത്തിലും ഫര്‍ണീച്ചറിനോട് ചേര്‍ന്നുപോകുന്നതും ഉപയോഗിക്കുക.
ചുവരില്‍ കണ്ണാടി തൂക്കാം. അല്പം വലിപ്പം കൂടിയാലും സാരമില്ല. കാരണം കണ്ണാടികള്‍ മുറിയുടെ വലിപ്പം കൂട്ടി കാണിക്കും.
മുറിയില്‍ ഇളം നിറങ്ങള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ഒരേനിറം തന്നെ ഒരു ഭിത്തിയില്‍ കടുപ്പിച്ചും മറ്റു മൂന്നു ഭിത്തിയില്‍ ഇളം നിറത്തിലും നല്‍കിയാല്‍ മുറിക്ക് വിസ്താരം തോന്നും.
മുറിക്ക് ജനാലകള്‍ ഇല്ലെങ്കിലോ, അതല്ല ഒന്നോ രണ്ടോ മാത്രമാണെങ്കില്‍ പെയിന്റിംഗുകള്‍ മനോഹരമായി ഫ്രെയിം ചെയ്ത് ഭിത്തിയില്‍ തൂക്കിയിടാം.
മുറിയില്‍ ഉപയോഗിച്ചിരിക്കുന്ന ഫര്‍ണീച്ചറിന്റെ അടിവശം സ്‌റ്റോറേജ് സ്‌പേസ് ആക്കാം. അടിയില്‍ ചെറിയ അറകള്‍ നിര്‍മ്മിച്ചാല്‍ സാധനങ്ങള്‍ അതില്‍ സൂക്ഷിക്കാം.
മുത്തുകള്‍ കോര്‍ത്ത നീളമുള്ള അലുക്കുകള്‍ വിന്‍സ് ചുവരുകള്‍ എന്നിവ തൂക്കിയിടാം. ഇതും മുറിയുടെ മനോഹാരിത വര്‍ധിപ്പിക്കും.

വീട് വാങ്ങുമ്പോള്‍!
വീട് വാങ്ങുമ്പോള്‍ ആ വീടിന്റെ മുന്‍കാലചരിത്രം അറിയുക. മോശപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുള്ള വീടാണെങ്കില്‍ അത് ഒഴിവാക്കുക.
വീട് റോഡിനരുകിലാണെങ്കില്‍, ആ റോഡ് കിഴക്കോട്ടോ വടക്കോട്ടോ ചെരിഞ്ഞതാണെങ്കില്‍ ആ വീട് വാസ്തുശാസ്ത്രപ്രകാരം എല്ലാവിധ ഐശ്വര്യങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുമത്രെ!

Tags
Show More

Related Articles

Back to top button
Close