Breaking NewsKERALANEWSTrending

കുഞ്ഞ് ഇമ്രാനും വേണം നിങ്ങളുടെ സഹായം; 18 കോടി രൂപയുടെ മരുന്ന് വാങ്ങാൻ നമുക്കും കൈകോർക്കാം..

കൊച്ചി: കുഞ്ഞ് ഇമ്രാനും കേരളത്തിന്റെ കരുതൽ വേണം. കുട്ടിക്ക് മരുന്ന് വാങ്ങാനായി തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച ഇമ്രാന് ചികിത്സാ സഹായം തേടി, ക്രൗഡ് ഫണ്ടിംഗ് ഉൾപ്പടെ ഇന്നലെ തുടങ്ങിയിരുന്നു. എന്നാൽ വെന്‍റിലേറ്ററിലുള്ള കുട്ടിക്ക് ഈ മരുന്ന് നൽകാൻ നിലവിൽ കഴിയില്ലെന്ന പ്രശ്നമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിശോധിക്കാൻ കോടതി നിർദേശപ്രകാരം മെഡിക്കൽ ബോർഡിനെ നിയോഗിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് കുട്ടിയെ പരിശോധിച്ച് മരുന്ന് നൽകാനാകുമോ എന്ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.

അമേരിക്കയില്‍ നിന്ന് എത്തിക്കാനുള്ള മരുന്ന് വെന്‍റിലേറ്ററിൽ കഴിയുന്ന കുട്ടിയ്ക്ക് നല്‍കാനാകുമോ എന്നാണ് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കേണ്ടത്. രണ്ടു കുട്ടികൾ ആണ് ഇതേ രോഗവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്‍റിലേറ്ററിലുള്ളത്. പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാന്‍, അഹമ്മദ് കൊടുവള്ളി കിഴക്കോത്ത് അബൂബക്കറിന്റെ മകള്‍ ഒരു വയസ്സുള്ള ഫാത്തിമ ഹൈസല്‍ എന്നീ കുട്ടികളാണ് ചികിത്സയിൽ ഉള്ളത്.

കഴിഞ്ഞദിവസം കണ്ണൂർ മാട്ടൂലിലെ മുഹമ്മദ്‌ എന്ന കുരുന്നിന്‌ ഒരാഴ്ചകൊണ്ട്‌ 18 കോടിരൂപ സമാഹരിച്ചതിന്‌ പിന്നാലെ ഇമ്രാന്റെ കുടുംബവും മലയാളിയുടെ മുന്നിലേക്ക് സഹായഹസ്തം നീട്ടുകയാണ്. പെരിന്തൽമണ്ണയ്ക്കടുത്ത് വലമ്പൂർ സ്വദേശിയായ കുളങ്ങരപറമ്പിൽ ആരിഫിന്റെ മകനാണ് ഇമ്രാൻ. ആരിഫിന്റെ ഒരുകുഞ്ഞ് ഇതേ രോഗംബാധിച്ചു നേരത്തേ മരിച്ചു. ഇമ്രാനെയെങ്കിലും ഈ മാരകരോഗത്തിൽനിന്ന് രക്ഷിക്കാനാണ് ഡ്രൈവറായ ആരിഫ് നെട്ടോട്ടമോടുന്നത്. കുഞ്ഞിന്റെ ചികിത്സാഫണ്ടിനായി മങ്കടയിലെ ഫെഡറൽബാങ്ക് ശാഖയിൽ ആരിഫിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 16320100118821. ഐ.എഫ്.എസ്.സി. കോഡ്: FDRL0001632. ഗൂഗിൾ പേ: 8075393563.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close