INDIANEWS

കുടിയേറ്റത്തൊഴിലാളികളുടെ പാലയനത്തിന് കാരണം വ്യാജവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അഥിതിതൊഴിലാളികള്‍ കൂട്ടപ്പാലയനത്തിന് ഒരുങ്ങിയത് വ്യാജവാര്‍ത്തമൂലമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ലോക്‌സഭയില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ വീടുകളില്‍ എത്താന്‍ എന്തുകൊണ്ട് മൈലുകള്‍ നടക്കേണ്ടി വന്നു എന്ന് ചോദ്യത്തിന് മന്ത്രിയുടെ വിശദീകരണം ഇങ്ങനെ ആയിരുന്നു.”ലോക്ക്ഡൗണിന്റെ കാലാവധിയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച പരിഭ്രാന്തി കാരണം ധാരാളം കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന് കാരണമായി. ആളുകള്‍, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍, ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സേവനങ്ങള്‍, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ വേണ്ടത്ര ലഭ്യമാകുമോ എന്നതിനെ കുറിച്ച് ആശങ്കാകുലരായിരുന്നു, എങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിനെക്കുറിച്ച് പൂര്‍ണ്ണ ബോധവാന്മാരായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ഓരോ പൗരനും ഭക്ഷണം, കുടിവെള്ളം, പാര്‍പ്പിടം, വൈദ്യസഹായം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.’എന്നുമാണ്. കുടിയേറ്റത്തൊഴിലാളികളുടെ മരണത്തെകുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചുരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധ്യമല്ല എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close