കുടുംബത്തിലെ പുതിയ താരത്തെ അവതരിപ്പിച്ച് റെഡ്മി

റെഡ്മി കെ30 മോഡല്‍ അവതരിപ്പിച്ചു ചൈനയിലാ ലായിരുന്നു അവതരണം . റെഡ്മിയുടെ നിലവിലെ മുന്‍നിര ഹാന്‍ഡ്സെറ്റാണ് റെഡ്മി കെ 30. ഇത് ഇപ്പോള്‍ ഷവോമി വാഗ്ദാനം ചെയ്യുന്നതില്‍ ഏറ്റവും മികച്ചതുമാണ്. കിംവദന്തികള്‍ സൂചിപ്പിച്ചതു പോലെ റെഡ്മി കെ30 ഫോണ്‍ 4ജി, 5ജി വേരിയന്റുകളില്‍ വരുന്നുണ്ട്. 5ജി യുടെ അടിസ്ഥാന പതിപ്പിന്റെ വില 1,999 യുവാനിലാണ് (ഏകദേശം 20,000 രൂപ) ആരംഭിക്കുന്നത്. നിലവില്‍ റെഡ്മി കെ 30 ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലുമെത്തുമോ എന്നത് സംബന്ധിച്ച് ഒരു വിവരവുമില്ല. വേഗമേറിയ ഡിസ്പ്ലേ, കൂടുതല്‍ ശക്തമായ ചിപ്സെറ്റ്, മികച്ച ക്യാമറകള്‍ എന്നിവയുടെ കാര്യത്തില്‍ റെഡ്മി കെ 30 ഏറെ മുന്നിലാണ്. അതുല്യമായ ഗ്രേഡിയന്റ് പാറ്റേണ്‍ ഉള്ള തീര്‍ത്തും പുതിയ ഡിസൈനും ഫോണിന് ലഭിക്കുന്നു. റെഡ്മി കെ 30യുടെ നാല് വേരിയന്റുകളുണ്ട്. അടിസ്ഥാന വേരിയന്റായ 6 ജിബി റാമിനും 64 ജിബി സ്റ്റോറേജിനുമായി 1,999 യുവാന്‍ (ഏകദേശം 20,000 രൂപ) മുതലാണ് ആരംഭിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനായി 2,299 യുവാന്‍ (ഏകദേശം 23,000 രൂപ) നല്‍കേണ്ടിവരും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എന്‍ഡ് വേരിയന്റിന് 2,599 യുവാന്‍ (ഏകദേശം 26,000 രൂപ) വിലവരും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മറ്റ് വേരിയന്റിന് 2,899 യുവാന്‍ (ഏകദേശം 29,200 രൂപ) വിലവരും. റെഡ്മി കെ 30 മോഡല്‍ 4ജി വേരിയന്റിലും നാല് വേരിയന്റുകളുണ്ട്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന പതിപ്പിന് 1,599 യുവാന്‍ (ഏകദേശം 16,000 രൂപ) വിലവരും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റുണ്ട്. ഇതിന് 1,699 യുവാന്‍ (ഏകദേശം 17,000 രൂപ) വിലവരും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 1,899 യുവാന്‍ (ഏകദേശം 19,000 രൂപ) നല്‍കേണ്ടിവരും. അതേസമയം, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് വേരിയന്റിന് 2,199 യുവാന്‍ ( ഏകദേശം 22,000 രൂപ) വിലവരും. റെഡ്മി കെ 30 ന്റെ പതിവ് 4ജി വേരിയന്റില്‍ സ്നാപ്ഡ്രാഗണ്‍ 730 ജി ചിപ്സെറ്റ് ഉപയോഗിക്കുന്നു. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11 ഒഎസാണ് ഉപയോഗിച്ചിരിക്കുന്നത്. റെഡ്മി കെ 30 ന്റെ 5ജി വേരിയന്റ് 7 എന്‍എം സ്നാപ്ഡ്രാഗണ്‍ 765 ജി ചിപ്സെറ്റ് ഉപയോഗിക്കുന്നു. ഇത് വ്യാപകമായി ലഭ്യമായ 5 ജി ബാന്‍ഡുകളെ പിന്തുണയ്ക്കും. എന്നാല്‍, രണ്ട് വേരിയന്റുകളും 4,500 എംഎഎച്ച് ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 5ജി വേരിയന്റിന് 30ണ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും 4 ജി വേരിയന്റിന് 27ണ ഫാസ്റ്റ് ചാര്‍ജിങ് സിസ്റ്റവുമുണ്ട.