KERALANEWS

കുടുംബവഴക്ക്: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്‍മഹത്യ ചെയ്തു

ചെങ്ങന്നൂർ: കുടുംബവഴക്കിനെ തുടർന്ന് മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്‍മഹത്യ ചെയ്തു. പേരിശേരി ഗ്രേസ് കോട്ടേജിൽ ജോമോൻ (40) ആണ് ഭാര്യ ജോമോളെ വെട്ടിയ ശേഷം തൂങ്ങി മരിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരക്ക് ശേഷം മദ്യപിച്ചെത്തിയ ജോമോൻ ഭാര്യ ജോമോളുമായി വഴക്കുണ്ടാക്കി.വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിചതിനെ തുടർന്ന് ഭാര്യ മക്കളെയും കൂട്ടി അടുത്ത വീട്ടിലേക്ക് രക്ഷപെട്ട ഓടി കയറുകയായിരുന്നു. ജോമോൾ ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ മെഡി.കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

അപകടത്തെ കുറിച്ച നാട്ടുകാർ വിളിച്ച അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ജോമോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ജോമോനെ കണ്ടെത്തുകയായിരുന്നു. വർഷങ്ങളായി പിണങ്ങി തിരുവല്ലയിലെ വീട്ടിലായിരുന്ന ജോമോളെയും മക്കളെയും രണ്ട് ദിവസം മുമ്പാണ് ജോമോൻ കൂട്ടിക്കൊണ്ടുവന്നത്. നിരവധി കേസുകളിൽ ജോമോൻ പ്രതിയാണെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close