KERALANEWS

കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹം യു.ഡി.എഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: കുട്ടനാട്, ചവറ സീറ്റുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹാമും മത്സരിക്കും. ഇക്കാര്യം ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. ജോസ് കെ.മാണിയുടെ കാര്യത്തില്‍ പുനഃപരിശോധനയില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം പി.ജെ ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം യു.ഡി.എഫിലേക്ക് തിരിച്ച് വരാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് പിജെ ജോസഫ് വിഭാഗത്തിന് കുട്ടനാട്ടില്‍ സീറ്റ് നല്‍കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്.

എന്നാല്‍ ചിഹ്നത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് കുട്ടനാട്ടില്‍ മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം 18ന് ശേഷമേ ഉണ്ടാകൂ. എന്നാല്‍ മണ്ഡലത്തില്‍ എന്‍സിപി സ്ഥാനാര്‍ഥി തോമസ് കെ. തോമസ് പ്രാദേശിക തലത്തില്‍ പ്രചരണം ആരംഭിച്ചു. എല്‍.ഡി.എഫ് ഘടക കക്ഷികളും രംഗത്തുണ്ട്. എന്നാല്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി ചിത്രം ഇപ്പോഴും വ്യക്തമല്ല. അതേസമയം സര്‍വകക്ഷി യോഗത്തിന് ശേഷം മാത്രമേ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. എം.എല്‍.എ ഇല്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന കുട്ടനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തെരെഞ്ഞെടുപ്പ് വേണമെന്ന ആവശ്യവും സജീവമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close