HEALTH

കുട്ടികളിലെ കാലുവേദന കണാതിരിക്കരുത്

കുട്ടികളിലെ കാലുവേദന ഒരിക്കലും കണ്ടില്ലെന്ന് വയ്ക്കരുത്. അത് വളരെ വലിയ അപകടത്തിലേക്കായിരിക്കും കൊണ്ടുചെന്ന് എത്തിക്കുക. കുട്ടികളുടെ തുടയുടെ മുന്‍ഭാഗം, മുട്ടിന് താഴെ, മസിലുള്ള ഭാഗം, കൂടുതല്‍ എല്ല് തെളിഞ്ഞുകാണുന്ന ഭാഗം എന്നിവിടങ്ങളിലാണ് കുട്ടികളില്‍ കാലുവേദന കാണപ്പെടുന്നത്. കാലുവേദനയോടൊപ്പം തലവേദനയും വയറുവേദനയും ഉണ്ടെങ്കിലോ വേദനക്കൊപ്പം മുറിവോ ചതവോ ഉണ്ടെങ്കിലോ ചികിത്സ തേടണം. രാത്രി തുടങ്ങി രാവിലെ വരെ നീണ്ടുനില്‍ക്കുന്ന കാലുവേദനയും ചികിത്സക്ക് വിധേയമാക്കണം. കാലുവേദന കാരണം കുട്ടികളുടെ നടത്തം വികല രീതിയില്‍ ആകുകയോ അവരുടെ ദിനചര്യകളെ ബാധിക്കുകയോ ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കണം.

സാധാരണ കാണുന്ന കാലുവേദനക്ക് ചൂടുപിടിച്ചുകൊടുക്കുക, മസാജ് ചെയ്യുക, സ്ട്രച്ച് ചെയ്യുക, ഉഴിഞ്ഞുകൊടുക്കുക തുടങ്ങിയവയിലൂടെ ശമനമുണ്ടാക്കാം. വിറ്റാമിന്‍ ഡി, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണം പ്രധാനമായും കുട്ടികള്‍ക്ക് നല്‍കണം. മത്തി, കോര തുടങ്ങിയ മത്സ്യങ്ങളും തുവരപ്പരിപ്പ്, പയര്‍ തുടങ്ങിയ ധാന്യങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും കട്ടത്തൈര് ഭക്ഷണത്തോടൊപ്പം നല്‍കണം. മുട്ടയുടെ മഞ്ഞ, അത്തിപ്പഴം, ബദാം, കൂണ്‍, മീനെണ്ണ എന്നിവയും ദിവസവും നല്‍കണം.

Tags
Show More

Related Articles

Back to top button
Close