INDIA

കുട്ടികളിലെ കൊറോണ വൈറസ് പോസിറ്റീവ് കേസുകളില്‍ ഏകദേശം 40% പേരും ലക്ഷണമില്ലാത്തവര്‍

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ കണക്കുകള്‍ പ്രകാരം, കുട്ടികളിലെ കൊറോണ വൈറസ് പോസിറ്റീവ് കേസുകളില്‍ ഏകദേശം 40% പേരും ലക്ഷണമില്ലാത്തവരാണെന്ന് കണ്ടെത്തി. കോവിഡ് -19 മാനേജ്‌മെന്റിന്റെ സമീപകാല ട്രെന്‍ഡുകളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ക്കുള്ള വെര്‍ച്വല്‍ പ്ലാറ്റ്ഫോമായ നാഷണല്‍ ഗ്രാന്‍ഡ് റൗണ്ടില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഈ വിവരം പുറത്തു വിട്ടത്. 3.5%, ഏറ്റവും ഉയര്‍ന്ന അനുപാതം 12 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് കാണുന്നത്. അസിംപ്‌റ്റോമാറ്റിക് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 80 വയസ്സിനു മുകളിലുള്ളവരില്‍ 38.4% കേസുകള്‍ മാത്രമാണ് ലക്ഷണമില്ലാത്തത്. ”ഇത് ഞങ്ങളുടെ കേന്ദ്രത്തില്‍ നിന്നുള്ള കണക്കുകളാണ്. ഒരു ആര്‍ടി പിസിആര്‍ ടെസ്റ്റിന്റെ സാധ്യതയെ ഞങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ പ്രസക്തി ഏറുന്നുണ്ട് എന്നാണ്”എയിംസിലെ മൈക്രോബയോളജി വിഭാഗം പ്രൊഫസര്‍ ഡോ. ഡൃര്‍വശി സിംഗ് പറഞ്ഞത്. 27 സംസ്ഥാനങ്ങളില്‍ 20,000-ല്‍ താഴെ സജീവ കേസുകളാണുള്ളത്, എന്നാണ് സര്‍ക്കാര്‍ ഡാറ്റകള്‍ കാണിക്കുന്നത്.
കോവിഡ് -19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ പനി, ക്ഷീണം, മണം നഷ്ടപ്പെടല്‍ എന്നിവയാണെന്ന് കേന്ദ്രത്തില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു. വിപണിയില്‍ നിലവിലുള്ള കണ്ടെത്തല്‍ പരിശോധനകള്‍ അവലോകനം ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ ചിപ്പ് അടിസ്ഥാനമാക്കിയുള്ള ദ്രുത മോളിക്യുലാര്‍ ടെസ്റ്റുകളായ സിബിഎന്‍എടി അല്ലെങ്കില്‍ ട്രൂനാറ്റ് ഏറെ പ്രയോജനകരമാണ്.മാത്രമല്ല ”അടിയന്തിര സാഹചര്യങ്ങളില്‍, വ്യക്തി പോസിറ്റീവ് ആണെന്ന് കരുതി മുന്നോട്ട് പോകുകയും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും വേണം. എമര്‍ജന്‍സി ആണെങ്കില്‍, കൃത്യമായ ഫലങ്ങള്‍ വേഗത്തില്‍ നല്‍കാന്‍ കഴിയുന്ന നല്ല പരീക്ഷണങ്ങളാണ് സിബിഎന്‍എടിയും ട്രൂനാറ്റും, കോവിഡ് -19 കേന്ദ്രത്തില്‍ ഒരു ശസ്ത്രക്രിയ നടത്തണോ എന്ന് തീരുമാനിക്കാന്‍ ഇത് സഹായിക്കും, ”എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close