HEALTHWORLD

കുട്ടികള്‍ ജനിക്കുന്നത് കുറഞ്ഞു, ജനസംഖ്യ കൂട്ടാന്‍ പുതിയ വഴിയുമായി ജപ്പാന്‍ രംഗത്ത്

ടോക്കിയോ: കുറഞ്ഞുവരുന്ന ജനനനിരക്കുകളും ഫെര്‍ട്ടിലിറ്റി നിരക്കുകളും പ്രശ്‌നമായിരിക്കുന്ന പല രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. എല്ലാ പ്രശ്‌നങ്ങള്‍ക്കും വളരെ പെട്ടെന്നു തന്നെ പരിഹാരം കണ്ടെത്താന്‍ മിടുക്കരായ ഇവര്‍ ഈ പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. അടുത്ത വര്‍ഷം മുതല്‍ ആര്‍ട്ടിഫിഷ്യന്‍ ഇന്‍സെമിനേഷന്‍ സാങ്കേതികവിദ്യയുടെ സാഹായം കൂടുതല്‍ ഉപയോഗിക്കാനാണ് തീരുമാനം. നിലവില്‍ ഇതിനായി സമര്‍പ്പിക്കേണ്ട ഫോമുകളില്‍ വരുമാനം പ്രായം തുടങ്ങിയ വിവരങ്ങള്‍ മാത്രം മതിയാകും. മിസ് മാച്ചിംഗ് എന്ന സൗകര്യം കൂടി ഇപ്പോള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഹോബികള്‍ മൂല്യങ്ങള്‍ പോലെയുള്ള കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനുമുള്ള സൗകര്യങ്ങള്‍ കൂടിയുണ്ട്. ഇകൂടുതന്‍ പൊരുത്തപ്പെടുന്ന തരത്തിലുള്ള ഫലം ലഭിക്കാനും ഇത് സഹായിക്കുന്നു. മാത്രമല്ല ഇത്തരം വിഷയങ്ങള്‍ അധികാരികളുടെ സഹകരണവും ഫണ്ടിങ്ങും അനുവദിക്കുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 865,000 ല്‍ താഴെയായിരുന്നു – ഇത് റെക്കോഡ് കുറവാണ്. ഈ കുറവാണ് പുതിയ തീരുമാനത്തിനു പിന്നില്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close