Breaking NewsKERALANEWSTop News

കുട്ടിയെ കിട്ടിയിട്ടുണ്ട്; ആൾ ഇപ്പോൾ സിഐടിയു ഓഫിസിലുണ്ട്; മുകേഷിന് ഇനി ആശ്വസിക്കാം

കൊല്ലം : ഫോൺ വിളികൾക്ക് പിന്നാലെ ആരോപണങ്ങളും വിമർശനങ്ങളും വരുന്ന കാലമാണ്.അതിപ്പോ ഏതാണ്ട് നമ്മുടെ കൊല്ലം എംഎൽഎയ്ക്കും മനസ്സിലായി കഴിഞ്ഞു.സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയെ ശകാരിച്ചെന്നു പറഞ്ഞ് ഇന്നലെ മുതൽ എംഎൽഎ ട്രോളുകൾ വാരികൂട്ടുകയാണ്.വിമർശനം ഉയർന്നതിന് തൊട്ടുപിന്നാലെ കുട്ടിയേയും അവന്റെ ആവശ്യങ്ങളും അറിഞ്ഞാൽ സഹായം നൽകാം എന്ന് പ്രതികരിച്ചു കൊണ്ട് ഒറ്റപ്പാലം എംഎൽഎ പ്രേംകുമാറും രം​ഗത്തെത്തിയിരുന്നു.സഹായം നൽകാൻ തയാറായവർക്കും അത് നിരസിച്ചവർക്കും സൈബർ ഇടങ്ങളിൽ ട്രോളുകളുടെ പൊടിപൂരം തീർത്തവർക്കും ഒരു സന്തോഷവാർത്ത.കുട്ടിയെ കിട്ടിയിട്ടുണ്ട്.ആൾ ഇപ്പോൾ സിഐടിയു ഓഫിസിലുണ്ട്.

പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് ഫോൺ വിളിച്ചത്. സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വി.കെ.ശ്രീകണ്ഠൻ എംപി സന്ദർശിച്ചതിനെ തുടർന്ന്‌ ഒറ്റപ്പാലം സിഐടിയു ഓഫിസിലാണ് ഇപ്പോൾ കുട്ടിയുള്ളത്.വിദ്യാർഥിയോട് മുകേഷ് രൂക്ഷമായി പ്രതികരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

 തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോയെന്നാണ് മുകേഷ് വിശദമാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയിൽ ഹരാസ് ചെയ്തുള്ള ഇത്തരം ഫോൺ വിളികൾ നേരിടുന്നുണ്ടെന്നും മുകേഷ് പറയുന്നു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് പറയുന്നു. രാഷ്ട്രീയ പ്രചാരണമാണ് നിലവിൽ നടക്കുന്നത്. ആരും ഇത് വിശ്വസിക്കരുത്. ഇതിൻറെ പേരിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. റിക്കോർഡ് ചെയ്യാൻ വേണ്ടി ലക്ഷ്യമിട്ടാണ് ഇത്തരം ഫോൺ വിളികൾ എന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാമെന്നും മുകേഷ് പറയുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസൽട്ട് വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയിൽ പലരും വിളിക്കുന്നുണ്ട്. ചിലർ വിളിക്കുന്നത് ട്രെയിൻ ലേറ്റ് ആയോന്ന് ചോദിച്ചാണ്, മറ്റ് ചിലർക്ക് കറൻറില്ലാന്ന് പ്രശ്നം. ആരോ പ്ലാൻ ചെയ്ത പോലെയാണ് ഈ ഫോൺ വിളികൾ. ക്ഷുഭിതനായി സംസാരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ ഫോൺ വിളികൾ എന്ന് മനസിലാക്കാൻ സാധിക്കുന്ന രീതിയിലാണ് സംസാരം. ആളുകളുടെ ഫോൺ എടുക്കാതിരിക്കാത്ത ആളല്ല താൻ. എടുക്കാൻ പറ്റാത്ത സന്ദർഭങ്ങളിൽ തിരികെ വിളിക്കാനും ശ്രദ്ധിക്കാറുണ്ട്. എന്നാൽ അടുത്തിടെ വൈറലായ കുട്ടിയുടെ സംഭവം വളരം പ്ലാൻ ചെയ്ത് നടന്ന ഒരു ഹരാസ്മെൻറ് പരിപാടിയുടെ ഭാഗമാണെന്നും മുകേഷ് പറയുന്നു.

സൂം മീറ്റിംഗിന് ഇടയിലാണ് വിളിച്ചുകൊണ്ടേയിരിക്കുന്നത്. ഇതിനിടയിൽ കുട്ടിയോട് സൂം മീറ്റിലാണ് തിരിച്ച് വിളിക്കാമെന്നും പറഞ്ഞിരുന്നു. അതിന് ശേഷവും ആറ് പ്രാവശ്യം വിളിച്ചപ്പോഴേയ്ക്കും മീറ്റിംഗ് കട്ട് ആയിപ്പോയി. ഈ സമയത്താണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ സംസാരം വന്നത്. എന്തുകൊണ്ടാണ് ആദ്യം മുതലുള്ള റിക്കോർഡിംഗ് പുറത്തുവിടാത്തതെന്നും മുകേഷ് ചോദിക്കുന്നു. ഇത്തരത്തിൽ കുട്ടികളെ ഉപയോഗിച്ച് തന്നെ അപമാനിക്കാൻ ശ്രമിക്കുന്നവർ പറയുന്നത് കേൾക്കരുതെന്നും മുകേഷ് ആവശ്യപ്പെടുന്നു.

പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോട് എം എൽ എ കയർത്തു സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തൻ്റെ നമ്പർ തന്ന കൂട്ടുകാരൻ്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. മുകേഷിനെ വിളിച്ച വിദ്യാർഥി ആരെന്ന് വ്യക്തമായിട്ടില്ല. നേരത്തെ അർധരാത്രിയിൽ വിളിച്ച ആരാധകനോട് മുകേഷ് കയർക്കുന്ന ഓഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close