
കൊല്ലം: അഷ്ടമുടിക്കായലില്‍ മകനുമായി ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവാണ് ആത്മഹത്യ ചെയ്തത്.വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന് പിള്ളയുടെ മകള്‍ 23കാരിയായ രാഖി മൂന്ന് വയസുള്ള മകന് ആദിയുമായി അഷ്ടമുടിക്കായലില്‍ കഴിഞ്ഞ ദിവസം ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഖിയുടെ ഭര്‍ത്താവ് സിജുവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രി മുതല്‍ രാഖിയേയും മകനേയും കാണാനില്ലായിരുന്നു. തുടര്‍ന്ന് കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഖിയുടേയും മകന്റേയും മൃതദേഹം കായലില്‍ നിന്ന് കിട്ടിയത്.ഭര്‍ത്താവ് സിജുവുമായുള്ള ദാമ്പത്യ പ്രശ്നം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസില്‍ കണ്ടക്ടറായ സിജു സ്ഥിരം മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.