INDIANEWSTrending

കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി-സി 49

ശ്രീഹരിക്കോട്ട:ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) 51-ാമത്തെ ദൗത്യം വിജയത്തില്‍.അമേരിക്കയുടെ നാല് ഉപഗ്രഹങ്ങള്‍ അടക്കം പത്ത് 10 ഉപഗ്രഹങ്ങളാണ് ഭ്രമണ പഥത്തില്‍ എത്തിച്ചത്.ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – 1,ഉപഭോക്തൃ ഉപഗ്രഹങ്ങള്‍ ആയ ലിത്വാനിയ (1), ലക്‌സംബര്‍ഗ് (4), യുഎസ്എ (4) എന്നിവയാണ് ഭ്രമണ പഥത്തില്‍ എത്തിയത്.2020 ല്‍ ഇസ്റോ നടത്തിയ ആദ്യ ദൗത്യമാണിത്.ഉച്ചകഴിഞ്ഞ് 3.02 നാണ് വിക്ഷേപണം നിശ്ചിയിച്ചിരുന്നതെങ്കിലും കനത്ത മഴയും ഇടിയും മൂലം പത്ത് മിനിറ്റ് താമസിച്ചാണ് വിക്ഷേപണം നടന്നത്. റിസാറ്റ് -2ബിആര്‍2 വിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.02നാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണമാണ് ഇന്നത്തേക്ക് മാറ്റിവച്ചത്.

കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ശനിയാഴ്ച വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 76മത്തെ വിക്ഷേപണവും പിഎസ്എല്‍വിയുടെ 51മത് വിക്ഷേപണവുമാണ് ഇന്ന് നടന്നത്. കൊവിഡ്-19 നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചാണ് വിക്ഷേപണം നടന്നത്.

കൊവിഡ്-19 തിരിച്ചടി രൂക്ഷമായ മാര്‍ച്ച് മുതല്‍ എല്ലാ ബഹിരാകാശ പദ്ധതികളും വൈകിയിരുന്നു. ഭൂമിയെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉപഗ്രഹങ്ങളിലെ ഏറ്റവും നൂതനമായതാണ് റിസാറ്റ് -2 ബിആര്‍ 2 എന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. പകലും രാത്രിയും വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും മികച്ച നിരീക്ഷണ ശേഷിയുണ്ട്.ശക്തമായ മേഘമുണ്ടെങ്കില്‍ കൂടി ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ ഈ ഉപഗ്രഹത്തിനാകും. ചൈനയടക്കമുള്ള രാജ്യങ്ങളുമായി അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തിന് സഹായമാണ് റിസാറ്റ് -2 ബിആര്‍ 2. ബഹിരാകാശത്ത് നിന്നുള്ള നിരീക്ഷണം ശക്തമാകുന്നതോടെ അതിര്‍ത്തികളിലെ നീക്കങ്ങള്‍ വേഗം തിരിച്ചറിയാന്‍ കഴിയും.

പിഎസ്എല്‍വി-സി 49 ദൗത്യത്തിന് തൊട്ടുപിന്നാലെ ജിസാറ്റ് -12 ആര്‍ കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹം വഹിക്കുന്ന പിഎസ്എല്‍വി-സി 50 മിഷന്‍ ഡിസംബറില്‍ വിക്ഷേപിക്കാന്‍ ഇസ്റോ ലക്ഷ്യമിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പിഎസ്എല്‍വി-സി 48 അവസാനമായി ബഹിരാകാശത്ത് എത്തിച്ചത് റിസാറ്റ് -2 ബിആര്‍ 1 എന്ന ഉപഗ്രഹത്തെയാണ്. 2019 ഡിസംബര്‍ 11നായിരുന്നു വിക്ഷേപണം. ആശയവിനിമയ ഉപഗ്രഹമായ ഗ്‌സാറ്റ് -30 കഴിഞ്ഞ ജനുവരിയില്‍ വിക്ഷേപിച്ചിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close