
പി.എസ്. ദേവരാജന്‍
തൃശ്ശൂര്‍:മണ്ണുത്തി-വടക്കാഞ്ചേരി ദേശീയ പാതയില്‍ ദേശീയ പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ ഒന്നരലക്ഷത്തിലധികം രൂപ വിലവരുന്ന കേബിള്‍ മോഷ്ടിക്കപ്പെട്ടു.
ദേശീയപാതയില്‍ കുതിരാന്‍ അമ്പലത്തിനുസമീപമുളള ഭുഗഭ അറയിലൂടെ കടന്നുപോകുന്ന തമിഴ്നാട്ടില്‍ നിന്ന് മാടക്കത്തറ സബ് സ്റ്റേഷനിലേക്കുള്ള കേബിള്‍ ആണ് കേബിള്‍ കട്ടര്‍ ഉപയോഗിച്ച് മോഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഏഴു മീറ്ററോളം നീളത്തില്‍ വില പിടിപ്പുള്ള കേമ്പിള്‍ കടത്തിയിട്ടുണ്ട്. പകുതി ഭാഗം പിന്നീട് കൊണ്ടുപോകത്തക്കരീതിയില് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
പീച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് എട്ടു വരെ ഈ മേഘയില്‍ കേബിള്‍ പണി നടന്നിരുന്നിരുന്നതായി കമ്പനി പറഞ്ഞു. എന്നാല്‍ കോവിഡ് വ്യാപിച്ചതിനേത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.ഈ തക്കം നോക്കിയാണ് മോഷണം