KERALANEWSTrending

കുന്നംകുളം നഗരത്തില്‍ തീപിടിത്തം

തൃശൂര്‍: കുന്നംകുളം നഗരത്തില്‍ പുലര്‍ച്ചെ തീപിടിത്തം. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. യേശുദാസ് റേഡിനു സമിപത്തെ ആക്രികടക്കാണ് തീപിടിച്ചത്. തുടര്‍ന്ന് അതിനോട് ചേര്‍ന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈന്‍ഡിംഗ് സെന്ററിലേക്കും തീ പടരുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ആക്രികടയുടെ പിറകു വശത്താണ് തീപിടിത്തമുണ്ടായത്. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രഥമിക നിഗമനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close