KERALANEWS

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയ ചപ്പാത്തി കമ്പനിക്കെതിരെ 5000 രൂപ പിഴയിട്ട് ലീ​ഗൽ മെട്രോളജി വകുപ്പ്

മലപ്പുറം: കുപ്പിവെള്ളത്തിന് രണ്ട് രൂപ അമിത വില ഈടാക്കിയ ചപ്പാത്തി കമ്പനിക്കെതിരെ 5000 രൂപ പിഴയിട്ട് ലീ​ഗൽ മെട്രോളജി വകുപ്പ്.കരുവാരകുണ്ട് കിഴക്കേത്തലയിൽ ബസ് സ്റ്റാന്റിന് എതിർവശം പ്രവർത്തിക്കുന്ന ചപ്പാത്തി കമ്പനിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 13 രൂപ വിലയുള്ള ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപ ഈടാക്കിയതായി എടപ്പറ്റ പുളിയക്കോട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഏപ്രിൽ 24ന് ചപ്പാത്തി കമ്പനിയിൽ നിന്നും പുളിയക്കോട് സ്വദേശിയായ യുവാവ് ഒരു ലിറ്റർ മിനറൽ വാട്ടർ വാങ്ങി. 13 രൂപയേ ഈടാക്കാൻ പാടുള്ളൂവെന്ന നിയമം നിലനിൽക്കെ 15 രൂപ ഈടാക്കിയെന്നാണ് പരാതി. അമിത വിലയാണന്ന് യുവാവ് കടക്കാരനോട് പരാതി പറഞ്ഞെങ്കിലും 15 രൂപയുടെ ബിൽ നൽകി കടയുടമ പണം വാങ്ങുകയും ചെയ്തു. തുടർന്ന് യുവാവ് ലീഗൽ മെട്രോളജി അധികൃതരെ വിവരം അറിയിക്കുകയും, വ്യാഴാഴ്ച്ച ഡെപ്യൂട്ടി കൺട്രോളർ സുജ എസ് മണി, ഇൻസ്പെക്ടിംഗ് അസി. കെ എം മോഹനൻ എന്നിവരടങ്ങുന്ന സംഘം കടയിൽ പരിശോധന നടത്തി തെറ്റ് കണ്ടെത്തുകയുമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close