Social MediaTop News

കുറച്ചു കൂടി ആത്മാർത്ഥത കാണിച്ചുകൂടെ മനുഷ്യന്മാരെ നിങ്ങക്ക്, ദേ ഇവരെ പോലെ; സമൂഹ മാധ്യമങ്ങളിൽ ചർ‌ച്ചയായി റിയയുടെ കുറിപ്പ്

കൊല്ലം ശാസ്താംനടയിൽ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ വിസ്മയ എന്ന യുവതി മരിച്ചതിന് പിന്നാലെ സ്ത്രീധനം സംബന്ധിച്ച് വലിയ ചർച്ചകളാണ് ഉയർന്ന് വരുന്നത്. എന്നാൽ, സ്ത്രീധനത്തിനെതിരെ ഇപ്പോൾ പടവാളുയർത്തവരിൽ ഭൂരിപക്ഷവും സ്വന്തം കാര്യം വരുമ്പോൾ ഇതിനെല്ലാം നിന്നുകൊടുക്കും എന്ന വിമർശനവും ഉയരുന്നു. ആദർശം കാണിക്കേണ്ടത് സ്വന്തം ജീവിതംകൊണ്ടാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകയായ റിയയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത്.

കല്യാണത്തിന് ഫാന്‍സി വളയും കമ്മലും മാത്രം ഇട്ടപ്പോള്‍ അയ്യേ എന്നു പറഞ്ഞ മനുഷ്യന്മാരായിരുന്നു അന്ന് തനിക്കു ചുറ്റുമുണ്ടായിരുന്നതെന്ന് റിയ പറയുന്നു. അന്ന് കുറ്റംപറഞ്ഞവര്‍ ഇന്ന് സ്ത്രീധനത്തിനെതിരെ സംസാരിക്കുന്നതിലെ വിരോധാഭാസവും റിയ തുറന്നുകാട്ടുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് റിയയുടെ ശ്രദ്ധേയമായ വാക്കുകള്‍.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

കല്യാണത്തിന് ഫാൻസി വളയും കമ്മലും മാത്രം ഇട്ടപ്പോൾ അയ്യേ എന്നു പറഞ്ഞ മനുഷ്യന്മാരാണ്. സ്വർണഭരണങ്ങൾ ഒന്നും ഇട്ടില്ലെങ്കിലും “ഇഷ്ട്ടം പോലെ” കിട്ടീട്ടുണ്ടാകും ലേ എന്നു ചോദിച്ചവരാണ്. ഒരു വശത്തു സ്വർണവും പണവും വെച്ചു തൂക്കി , വിൽപ്പനക്ക് വെക്കുന്ന പരിപാടി വേണ്ടെന്നു പണ്ടേ തീരുമാനിച്ചതാണ്. അങ്ങനെ തന്നെ ആയിരുന്നു കല്യാണം.

ലേലം വിളിയും, സ്നേഹത്തോടെയുള്ള കൊടുക്കൽ വാങ്ങലുകളും ( കടം വാങ്ങി സ്വർണം മേടിച്ചു മകളോടുള്ള സ്നേഹം നാട്ടുകാരെ അറിയിക്കുന്ന പരിപാടി ) ഒന്നും ഉണ്ടായില്ല. കമ്മലിനും വളക്കും കൂടി ആകെ 500 രൂപ ചിലവായി കാണും. കുറച്ചു പേർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു പിരിയുന്ന ചെറിയൊരു പരിപാടി ആയി തന്നെ കല്യാണവും നടത്തി. എന്താ മോൾക്ക് ഒന്നും കൊടുക്കാത്തത്! എന്താ ഒന്നും വാങ്ങാത്തത്! സ്വർണാഭരങ്ങൾ ഒന്നും ഇടാതെ ഇത് എന്ത് കോലമാണ് എന്നൊക്കെ പിറുപിറുത്തവരുടെ ഉൾപ്പടെ വാളിൽ ഇന്ന് സ്ത്രീധന നിരോധന വിപ്ലവ എഴുത്തുകൾ ആണ്. അത് കണ്ടപ്പോ വെറുതെ രണ്ട് വരി എഴുതി പോയതാണ്.

കുറച്ചു കൂടി ആത്മാർത്ഥത കാണിച്ചുകൂടെ മനുഷ്യന്മാരെ നിങ്ങക്ക് . ദേ ഇവരെ പോലെ…

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Friya.parappillil%2Fposts%2F1649438748580095&show_text=true&width=500

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close