Breaking NewsINDIANEWS

കുറഞ്ഞ ചെലവില്‍ ഗതാഗത സൗകര്യം;രാജ്യത്ത് ഇനി മെട്രോ നിയോ

ന്യൂഡല്‍ഹി: രാജ്യത്ത് ഇടത്തരം നഗരങ്ങളില്‍ കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദമായ ഗതാഗത സൗകര്യം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. മെട്രോ നിയോ എന്ന പേരില്‍ ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളില്‍ ചെലവു കുറഞ്ഞ മെട്രോ ഇലക്ട്രിക് ബസ് കോച്ചുകള്‍ ഓടിക്കുന്നതിന്റെ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നത്.മെട്രോ നിയോ പദ്ധതിക്കായി ദേശീയതലത്തില്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത്.

കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദമായി അതിവേഗത്തില്‍ നഗര ഗതാഗത സംവിധാനം ഒരുക്കുവാനാണ് ലക്ഷ്യമിടുന്നത്.300 വരെ യാത്രക്കാര്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് ബസ് കോച്ചുകളാണ് ഇതിന്റെ പ്രത്യേകത. 25 മീറ്റര്‍ വരെ ഇവയ്ക്ക് നീളം വരും.ഇതിനോടകം തന്നെ മഹാരാഷ്ട സര്‍ക്കാര്‍ ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനും മഹാരാഷ്ട്രയില്‍ ഇത് നടപ്പാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഊര്‍ജ്ജക്ഷമത ഉറപ്പുവരുത്തി ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളില്‍ പദ്ധതി നടപ്പാക്കും.

2100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നിയന്ത്രണത്തില്‍ പദ്ധതി നടപ്പാക്കി,ശീതികരിച്ച ബസ് കോച്ചുകളാണ് ലഭ്യമാക്കുക. ഓട്ടോമാറ്റിക്കായി അടയുന്ന വാതിലുകള്‍, പാസഞ്ചര്‍ അനൗണ്‍സ്മെന്റ് സംവിധാനം തുടങ്ങിയ നൂതന സംവിധാനങ്ങളാണ് ഒരുക്കുക. റബര്‍ ടയറുകളാണ് കോച്ചുകള്‍ക്ക് ഉണ്ടാകുക. മഹാരാഷ്ട്രയ്ക്ക് പിന്നാലെ തെലങ്കാനയും മെട്രോ നിയോയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close