Movies

കുറുപ്പിന്റെ സ്‌നീക്ക് പീക് എത്തി…

തിരുവനന്തപുരം: ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പിെന്റ സ്‌നീക്ക് പീക്ക് പുറത്തിറങ്ങി. ദുല്‍ഖറിെന്റ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ചയാണ് സ്‌നീക്ക് പീക്ക് പുറത്തിറങ്ങിയിരിക്കുന്നത് .ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിെന്റ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖറിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മംഗലാപുരം, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Tags
Show More

Related Articles

Back to top button
Close