Movies

കുറുപ്പ് സിനിമാ വിവാദം; പ്രതികരണവുമായി അഹാന

കുറുപ്പ് സിനിമയുടെ സ്‌നീക് പീക്ക് വീഡീയോയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ. കുറുപ്പ് സിനിമയുടെ ഔദ്യോഗിക പേജില്‍ നിന്ന് വന്ന മറുപടിയല്ലായിരുന്നു അതെന്ന് വ്യക്തമാക്കിയ അഹാന, സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്റെ കമന്റിന് നല്‍കിയ മറുപടിയും പരസ്യമാക്കി. സ്‌നീക്ക് പീക്ക് വീഡിയോയ്ക്ക് വെറുമൊരു ബ്ലാക്ക് തമ്പ്‌നെയില്‍ കൊടുക്കാതെ മെച്ചപ്പെട്ട ഒന്നു തിരഞ്ഞെടുക്കാന്‍ ഇന്‍സ്റ്റഗ്രാമിന്റെ പോളിടെക്‌നിക്ക് നിമിഷ് പഠിക്കേണ്ടിയിരിക്കുന്നു,” എന്നായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ കുറിച്ചത്. കൂടാതെ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും കുറിപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ പരസ്യമാക്കിയിട്ടുണ്ട്.
അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ട ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോയ്ക്ക് താഴെ

നല്ല വിഡിയോ, പക്ഷേ മോശം തമ്പ്‌നെയില്‍… നിങ്ങളെന്നു പഠിക്കും” എന്നായിരുന്നു അഹാനയുടെ കമന്റ്. അഹാനയുടെ അടുത്ത സുഹൃത്തും കുറിപ്പിന്റെ ഛായാഗ്രാഹകനുമായ നിമിഷ് രവി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയാണ് അഹാന കമന്റ് ചെയ്തത്. അതിനു താഴെ കുറുപ്പിന്റെ ഒഫീഷ്യല്‍ അക്കൗണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു പ്രൊഫൈലില്‍ നിന്ന് ”അതിനു നീയേതാ” എന്ന കമന്റും മറുപടിയായി എത്തിയിരുന്നു.

Show More

Related Articles

Back to top button
Close