KERALANEWS

കുറ്റാരോപിതരായ പോലീസുകാര്‍അന്വേഷണം നടത്തുന്നു: വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ ലഭിക്കുന്ന പരാതികള്‍ അന്വേഷണത്തിനായി മേലുദ്യോഗസ്ഥര്‍ക്ക് കൈമാറുമ്പോള്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോര്‍ട്ട് ഹാജരാക്കുന്ന പ്രവണത റിപ്പോര്‍ട്ടുകളുടെ കൃത്യതയും വിശ്വാസ്യതയും ഇല്ലാതാക്കുന്നതായി കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും അതിനാവശ്യമായ നിര്‍ദ്ദേശം കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു.

രജിസ്റ്റേഡ് തപാല്‍ അയക്കുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫീസില്‍ ഉണ്ടായ തര്‍ക്കത്തില്‍ നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ കമ്മീഷനില്‍ നല്‍കിയ പരാതിയാണ് നെയ്യാര്‍ഡാം പോലീസിനെ കൊണ്ട് നെടുമങ്ങാട് ഡിവൈഎസ്പി അന്വേഷിപ്പിച്ചത്. ഡിവൈഎസ്പിയുടെ നടപടി ഗൗരവമായി കാണുന്നതായി കമ്മീഷന്‍ കുറ്റപ്പെടുത്തി. കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ തന്നെ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന്‍ തള്ളി. അന്വേഷണം നെടുമങ്ങാട് സബ് ഡിവിഷന്റെ പരിധിയില്‍ വരാത്ത ഉയര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് നടത്തണമെന്ന് കമ്മീഷന്‍ തിരുവനന്തപുരം റൂറല്‍ എസ് പിക്ക് നിര്‍ദ്ദേശം നല്‍കി. കള്ളിക്കാട് സ്വദേശി റജി ജോണാണ് നെയ്യാര്‍ ഡാം പോലീസിനെതിരെ പരാതി നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close