
കുവൈത്ത്: കുവൈത്തില്‍ വിവിധ സര്‍ക്കാര്‍ മേഖലകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 50% പേരെയാണ് കുവൈത്ത് പിരിച്ചുവിടുന്നത്. ഇതിനോടകം തന്നെ നിരവധി തൊഴിലാളികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തൊഴിലാളികളെ ഘട്ടംഘട്ടമായാണ് പിരിച്ചുവിടുന്നത്. സര്‍ക്കാര്‍ ജോലികളുടെ ഉപകരാറുകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പ്രവാസി ജീവനക്കാരെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തന്നെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.രാജ്യത്തെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണ് പ്രവാസികളെ പിരിച്ചുവിടുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറിയതായി മാനവവിഭവശോഷി വികസന സമിതി അധ്യക്ഷന്‍ ഖലീല്‍ അല്‍ സാലീഹ് എംപി പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരമാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.