INDIA

കുഷ്യനിട്ട ട്രാക്ടര്‍ കണ്ടവര്‍ 8000 കോടിയുടെ വിമാനം കണ്ടില്ലേ:രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: കര്‍ഷകജാഥനയിച്ച നയിച്ച രാഹുല്‍ വാര്‍ത്തകളില്‍ നിറയുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇതിനെതിരെ പരിഹാസവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട്. കുഷ്യനിട്ട ട്രാക്ടറിലിരുന്നു രാഷ്ട്രീയ ടൂറിസം നടത്തുകയാണ് എന്നാണ് ബിജെപിയുടെ കളിയാക്കല്‍. പക്ഷെ രാഹുല്‍ മറുപടി അതേനാണയത്തില്‍ തന്നെ തിരിച്ചടിച്ചിട്ടുണ്ട്. 8000 കോടി രൂപ ചെലവിട്ടു പുതിയ വിമാനം വാങ്ങിയതിനെക്കുറിച്ചു പ്രധാനമന്ത്രിയോടു നിങ്ങള്‍ ചോദിച്ചോ. ഡോണള്‍ഡ് ട്രംപിന് ഉള്ളതിനാല്‍ തനിക്കും വിമാനം വേണം എന്നാണു മോദിജി പറഞ്ഞതെന്ന്, അതേക്കുറിച്ചു ചോദ്യമില്ല, ട്രാക്ടറില്‍ കുഷന്‍ വച്ചതാണ് പ്രശ്‌നം! ഈ മറുപടിക്കുള്ള വിശദീകരണം ഇതുവരെ ബിജെപി നല്‍കിയിട്ടില്ല . കര്‍ഷക ബില്ലുകള്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ എവിടെ പോയി എ്ന്നത് ന്യായമായ സംശയമാണ്, പക്ഷെ അമ്മയുടെ ചികിത്സയ്ക്കായി യുഎസില്‍ പോകേണ്ടി വന്നു. ഓഫിസില്‍ ചിലര്‍ക്കു കോവിഡ് വന്നതു കൊണ്ട് സഹോദരിക്ക് അമ്മയോടൊപ്പം പോകാന്‍ പറ്റുമായിരുന്നില്ല എന്ന മറുപടിയാണ് രാഹുലിനുള്ളത്.രാജ്യത്തു നന്നായി നടന്നു വന്ന ഭക്ഷ്യ സുരക്ഷാ സംവിധാനമുണ്ട്, താങ്ങുവിലയുണ്ട്, വിതരണ സംവിധാനമുണ്ട്, ചന്തകളുണ്ട്. ഇതൊക്കെ തകര്‍ക്കുകയാണ് മോദിയുടെ ലക്ഷ്യം. നോട്ടു നിരോധനം വഴി സാധാരണക്കാരെ തകര്‍ത്തു, ചരക്കു സേവന നികുതി വഴി ചെറുകിട വ്യവസായികളെ തകര്‍ത്തു, ലോക്ഡൗണ്‍ പ്രഖ്യാപിച്ച് തൊഴിലാളികളെ തകര്‍ത്തു, ഇനി കാര്‍ഷിക മേഖല കൂടി തകര്‍ക്കണം. അംബാനിയും അഡാനിയും മോദിയും മാത്രം മതി എന്നതാണ് ബിജെപി നിലപാട് എന്നും വിമര്‍ശിക്കാന്‍ രാഹുല്‍ മറന്നിട്ടില്ല. കര്‍ഷകറാലിയുടെ അവസാനത്തില്‍ ജനങ്ങളോട് സംസാരിച്ചുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങളും ആരോപണങ്ങളും രാഹുല്‍ നടത്തിയത

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close