KERALANEWS

മൈ​​​​ക്കി​​​​ൾ എ ​​​​ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ അ​​​​ന്ത​​​​രി​​​​ച്ചു; വിട പറഞ്ഞത് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ

പീ​​​​രു​​​​മേ​​​​ട്:മൈ​​​​ക്കി​​​​ൾ എ. ​​​​ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ (97) അ​​​​ന്ത​​​​രി​​​​ച്ചു. പ്ര​​​​മു​​​​ഖ വ്യ​​​​വ​​​​സാ​​​​യി​​​​യും പ്ലാ​​​​ന്‍റ​​​​റും റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് മു​​​​ൻ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​നും രാ​​​ഷ്‌​​​ട്രദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് ക​​​​ന്പ​​​​നി​​​​യു​​​​ടെ മു​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യിരുന്നു. കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജി​​​​ന്‍റെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലും തു​​​​ട​​​​ർ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും മു​​​​ൻ​​​​നി​​​​ര​​​​യി​​​​ൽ​​​​നി​​​​ന്ന മൈ​​​​ക്കി​​​​ൾ, മു​​​​ണ്ട​​​​ക്ക​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ ട്ര​​​​സ്റ്റ് ആ​​​​ശു​​​​പ​​​​ത്രി, പൈ​​​​ക ല​​​​യ​​​​ണ്‍ ഐ ​​​​ഹോ​​​​സ്പി​​​​റ്റ​​​​ൽ എ​​​​ന്നി​​​​വ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലും പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു.

കു​​​​ട്ടി​​​​ക്കാ​​​​ന​​​​ത്തെ വ​​​​സ​​​​തി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​ത്രി 11നാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിനു പാലാ മല്ലികശ്ശേരിയിലെ വസതിയിലെത്തിക്കും. സംസ്കാരം രണ്ടിനു പൈക വിളക്കുമാടം സെന്റ് ഫ്രാൻസിസ് പള്ളിയിൽ.

പാ​​​​ലാ വി​​​​ള​​​​ക്കു​​​​മാ​​​​ടം കെ.​​​​സി. ഏ​​​​ബ്ര​​​​ഹാം (ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ പാ​​​​പ്പ​​​​ൻ), ഏ​​​​ലി​​​​യാ​​​​മ്മ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ ഏ​​​​ഴ് മ​​​​ക്ക​​​​ളി​​​​ൽ നാ​​​​ലാ​​​​മ​​​​നാ​​​​യ മൈ​​​​ക്കി​​​​ൾ മും​​​​ബൈ സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്സ് കോ​​​​ള​​​​ജി​​​​ൽ​​​​നി​​​​ന്നു ബി​​​​രു​​​​ദം നേ​​​​ടി​​​​യ​​​​ശേ​​​​ഷം പീ​​​​രു​​​​മേ​​​​ട്ടി​​​​ൽ പ്ലാ​​​​ന്‍റ​​​​റാ​​​​യി എ​​​​ത്തി. റ​​​​ബ​​​​ർ, തേ​​​​യി​​​​ല, കാ​​​​പ്പി കൃ​​​​ഷി​​​​യി​​​​ൽ നൂ​​​​ത​​​​ന​​​​രീ​​​​തി​​​​ക​​​​ൾ ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ക​​​​യും പ്ര​​​​ചാ​​​​രം ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

1977ൽ ​​​​ബ്ലോ​​​​ക്ക് റ​​​​ബ​​​​ർ സം​​​​സ്ക​​​​ര​​​​ണ​​​​ത്തി​​​​ന് പൈ​​​​ക​​​​യി​​​​ൽ ഹീ​​​​വി​​​​യ ക്രം​​​​ബ് ഫാ​​​​ക്ട​​​​റി തു​​​​ട​​​​ങ്ങി. വി​​​​വി​​​​ധ ബി​​​​സി​​​​ന​​​​സ്, സേ​​​​വ​​​​ന സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലും സ​​​​ജീ​​​​വ​​​​മാ​​​​യി. കു​​​​ട്ടി​​​​ക്കാ​​​​നം പ​​​​യ​​​​സ് ടെ​​​​ൻ​​​​ത് സ്കൂ​​​​ൾ, ഏ​​​​ന്ത​​​​യാ​​​​ർ ജെ​​​​ജെ മ​​​​ർ​​​​ഫി സ്കൂ​​​​ൾ, ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ പാ​​​​പ്പ​​​​ൻ മെ​​​​മ്മോ​​​​റി​​​​യ​​​​ൽ സ്കൂ​​​​ൾ എ​​​​ന്നി​​​​വ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു.

ഹൈ​​​​റേ​​​​ഞ്ചി​​​​ലെ വി​​​​വി​​​​ധ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​ന്യാ​​​​സ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ഗ​​​​തി​​​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലും ഉ​​​​ദാ​​​​ര​​​​മാ​​​​യ സ​​​​ഹാ​​​​യ​​​​സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി.പെ​​​​രു​​​​വ​​​​ന്താ​​​​നം പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം, പെ​​​​രു​​​​വ​​​​ന്താ​​​​നം സ​​​​ർ​​​​വീ​​​​സ് കോ ​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​സ് സൊ​​​​സൈ​​​​റ്റി, ബാ​​​​ങ്ക് എ​​​​ന്നി​​​​വ​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക പ്ര​​​​സി​​​​ഡ​​​​ന്‍റ്, കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ട്ര​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജ് എ​​​​ക്സി​​​​ക്യുട്ടീ​​​​വ് ക​​​​മ്മി​​​​റ്റി​​​​യം​​​​ഗം എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ഭാ​​​​ര്യ മ​​​​റി​​​​യാ​​​​മ്മ പാ​​​​ലാ ഇ​​​​ട​​​​മ​​​​റ്റം കു​​​​രു​​​​വി​​​​നാ​​​​ക്കു​​​​ന്നേ​​​​ൽ കു​​​​ടും​​​​ബാം​​​​ഗം. മ​​​​ക്ക​​​​ൾ: റാ​​​​ണി, വി​​​​മ​​​​ല, ഗീ​​​​ത, ജോ​​​​സ​​​​ഫ് മൈ​​​​ക്കി​​​​ൾ, റോ​​​​ഷ​​​​ൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close