KERALA
കൂടത്തായി കൊലപാതകം: ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മാധ്യമ വിചാരണ പാടില്ലെന്നും ക്രിമിനല്‍ കേസ് അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തടയണമെന്നും ഹൈക്കോടതി അറിയിച്ചു. ബ്രഡ്ഡില്‍ സൈനേഡ് കലര്‍ത്തി നല്കി കുട്ടിയെ കൊലപ്പെടുത്തിയതാണ് കേസ്. മറ്റ് മൂന്ന് കേസുകളിലെ ജോളിയുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിക്കെതിരെ തെളിവുണ്ടെന്നും, ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.