KERALANEWSTrending

കൂടുതല്‍ അന്വേഷണം നടത്തിയാല്‍ ബിജെപിയുടെ ഭീകര മുഖം പുറത്ത് വരും; ബിഎസ്പി സ്ഥാനാര്‍ത്ഥി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നു; കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാല്‍ അപരന് നല്‍കിയത് വലിയ വാഗ്ദാനങ്ങള്‍

ബിജെപിയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുരുക്ക് മുറുകുന്നു.ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് പ്രസിഡന്റ് കെ സുരേന്ദ്രന്‍ കൈമറന്ന് ചെയ്ത പ്രവര്‍ത്തങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.ബിജെപി നേതാക്കള്‍ പണം നല്‍കിയത് കൊണ്ടാണ് താന്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതെന്നായിരുന്നു കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തിയത്. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറയുന്നു. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാല്‍ കര്‍ണാടകത്തില്‍ വൈന്‍ഷോപ്പും വീടും ഉള്‍പ്പെടെയുള്ള വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്.

മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫ്. ഇത്തവണത്തെ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കര്‍ണാടകയിലെ മന്ത്രിമാരുടേയും എംപിമാരുടേയും എംഎല്‍എമാരുടേയും പണമൊഴുക്കിന്റെ തെരഞ്ഞെടുപ്പായിരുന്നുവെന്ന് അഷ്റഫ് പറഞ്ഞു. ഓരോ വീടുകളിലും ബിജെപി ഭക്ഷ്യകിറ്റുകളും അത് വഴി പണവും നല്‍കിയിരുന്നുവെന്നും അഷ്റഫ് ആരോപിക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ ബിജെപിയുടെ ഭീകര മുഖം പുറത്ത് വരുമെന്നും അഷ്റഫ് പറയുന്നു.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കവെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close