INDIANEWS

കൂടുതല്‍ സുരക്ഷയുമായി സൈന്യം അതിര്‍ത്തികാക്കും

ലഡാക്ക്: ചൈനീസ് അക്രമണത്തെ പ്രതിരോധിക്കാന്‍ കൂടുതല്‍ കരുത്തരായി ഇന്ത്യന്‍ സൈന്യം. സൈനികരുടെ സുരക്ഷയ്ക്കായി പുതിയ സംരക്ഷണ കവചങ്ങള്‍ നിര്‍മിച്ചു നല്‍കുകയാണ് രാജ്യം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിനാണ് ഭാരം കുറഞ്ഞ ഈ സുരക്ഷാ കവചങ്ങളുടെ നിര്‍മാണ ചുമതല. അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന പട്ടാളക്കാര്‍ക്കായി 500 സെറ്റ് സുരക്ഷാ കവചങ്ങളാണ് ഉടന്‍ നിര്‍മിച്ചു നല്‍കുക. 2000-ത്തോളം സുരക്ഷാ കവചങ്ങളുടെ നിര്‍മാണത്തിന്് ഉത്തരവ് കൊടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സൈനികരുടെ സുരക്ഷക്കായി, കൂടുതല്‍ സുരക്ഷാ കവചങ്ങളും ഉപകരണങ്ങളുമായാണ് സൈന്യത്തെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ വിന്യസിച്ചിരുന്നത്. തിങ്കളാഴ്ച ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചിരുന്നു.

മേയ് 5,6 തിയതികളില്‍ പാങ്‌ഗോങ് നദീതീരത്തു പട്രോളിംഗിനിറങ്ങിയ ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടുകയും രണ്ടു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ ഇരുസൈനികര്‍ക്കും പരിക്കു പറ്റിയിരുന്നു.
ക്രൂരമായ തരത്തിലുള്ള അക്രമണ രീതികളാണ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കല്ലും ആണിയടിച്ച ബാറ്റുകളും ഇരുമ്പു ദണ്ഡുകളും ഉപയോഗിച്ചാണ് അവര്‍ നമ്മുടെ സൈന്യത്തെ എതിരിട്ടത്. തിങ്കഴാഴ്ച നടന്ന ഏറ്റുമുട്ടലില്‍ 18 ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 76 ഇന്ത്യന്‍ സൈനികര്‍ക്കു പരിക്കു പറ്റിയിരുന്നു. അവര്‍ സുഖം പ്രാപിച്ച് വരുകയാണ്.

Tags
Show More

Related Articles

Back to top button
Close