Election 2021INDIANEWSTop News

കൂട്ടത്തോൽവിക്ക് പിന്നാലെ കമലഹാസന്റെ പാർട്ടിയിൽ നിന്ന് കൂട്ടരാജി

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ പോലും ജയിക്കാൻ കഴിയാത്തതിനു പിന്നാലെ നടൻ കമലഹാസൻ രൂപീകരിച്ച മക്കൾ നീതി മയ്യത്തിൽ നിന്ന് നേതാക്കളുടെ കൂട്ടരാജി. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിപ്രസിഡന്റ് കമൽഹാസന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് പ്രധാനപ്പെട്ട നേതാക്കൾ പലരും രംഗത്തെത്തിയിരുന്നു. വൈസ് പ്രസിഡന്റുമാരായ ആർ. മഹേന്ദ്രൻ, പൊൻരാജ് അടക്കം പ്രധാനനേതാക്കളായ പത്തോളംപേരാണ് പാർട്ടിയിൽ നിന്ന് പുറത്തുപോയത്.

നിയമസഭാതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണം ശരിയായ ദിശയിലല്ലായിരുന്നുവെന്നുംതെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടും അംഗീകരിക്കാൻ കമൽഹാസൻ തയ്യാറായില്ലെന്നും വൈസ് പ്രസിഡന്റ് മഹേന്ദ്രൻ വ്യക്‌തമാക്കിയിരുന്നു. കോയമ്പത്തൂരിലെ സിങ്കാനല്ലൂരിൽ നിന്ന് മത്സരിച്ച അദ്ദേഹം ഒരിടത്തുപോലും ജയിക്കാൻകഴിഞ്ഞില്ലെങ്കിലും ശൈലിമാറ്റാൻ കമൽ തയ്യാറാകാത്ത സാഹചര്യത്തിലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അറിയിച്ചു. കമലിന്റെ പ്രവർത്തനശൈലി അംഗീകരിക്കാൻ സാധിക്കില്ലെന്നും ചില ഉപദേശകരുടെ കൈപ്പിടിയിലാണെന്നും രാജിസമർപ്പിച്ചതിനുശേഷം മഹേന്ദ്രൻ ആരോപിച്ചു.

മോശം പ്രകടനത്തിനുകാരണം പ്രചാരണത്തിലെ പോരായ്മയാണെന്നും പാർട്ടിയിൽ സ്വയവിമർശനം സാധിക്കുന്നില്ല എന്നും തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. ജനറൽ സെക്രട്ടറിമാരായ എ.ജി. മൗര്യ, ഉമാദേവി, സി.കെ. കുമാരവേൽ, എം. മുരുകാനന്ദം, ഉപദേശകൻ സുരേഷ് അയ്യർ എന്നിവരും കമൽഹാസന്റെ പ്രവർത്തനശൈലിയിൽ പ്രതിഷേധിച്ച് രാജിസമർപ്പിച്ചിട്ടുണ്ട്. എന്നാൽ ചതിയാണെന്ന് ആണ് രാജിയോട് കമലഹാസൻ പ്രതികരിച്ചത്. ഒരു വലിയ യുദ്ധത്തിൽ നന്നായി പങ്കെടുത്തു എന്നാണ് തിരഞ്ഞെടുപ്പിന് ശേഷം കമലഹാസൻ പ്രതികരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close