INDIA

കൃഷിഭൂമിയിലെ ഏതെങ്കിലും ഒരു വിളയുടെ ഇല കണ്ടിട്ട് അത് ഏത് വിളയാണെന്ന് പ്രിയങ്കയും രാഹുലും തിരിച്ചറിയുകയാണെങ്കില്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ആടിനേയും ചെമ്മരിയാടിനേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് പ്രിയങ്കയും രാഹുലും. കൃഷിഭൂമിയിലെ ഏതെങ്കിലും ഒരു വിളയുടെ ഇല കണ്ടിട്ട് അത് ഏത് വിളയാണെന്ന് സഹോദരനും സഹോദരിയും തിരിച്ചറിയുകയാണെങ്കില്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും’ എന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് പറഞ്ഞു. കാര്‍ഷക ബില്ലുകള്‍ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിച്ചാണ് ശേഖാവത്ത് രംഗത്തെത്തിയത്. ഇരുവരും രാജ്യത്തെ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.- അദ്ദേഹം പറഞ്ഞു.പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനിടെ പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ബില്ലിനെതിരെ ഖേതി ബച്ചാവോ യാത്ര എന്ന പേരില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close