KERALANEWS

കൃഷിവകുപ്പിന്റെ കശുമാങ്ങ പാനീയം ‘ഓസിയാന’ പാനീയം വിപണിയിലേക്ക്

തൃശൂര്‍: കൃഷിവകുപ്പിന് കീഴിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന കശുമാങ്ങ പാനീയം ‘ഒസിയാന’യുടെ വിപണനോദ്ഘാടനം തൃശൂര്‍ രാമനിലയത്തില്‍ നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഓണ്‍ലൈനായി ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനവും സ്ലോഗന്‍ പ്രകാശനവും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.കെ ചന്ദ്രന്‍ നിര്‍വഹിച്ചു.കേരള സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കാര്‍ബണേറ്റ് ചെയ്ത കശുമാങ്ങ പാനീയം വിപണിയിലെത്തുന്നത്. കശുമാങ്ങയില്‍ നിന്നും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളായ സ്‌ക്വാഷ്, സിറപ്പ് എന്നിവ വിപണിയില്‍ എത്തിച്ചതിനു പുറകെയാണ് കശുമാങ്ങ പാനീയം പുറത്തിറക്കുന്നത്. മലബാര്‍ ഗ്രൂപ്പിലുള്ള 5500 ഹെക്ടര്‍ കശുമാവിന്‍ തോട്ടത്തില്‍ കശുവണ്ടി സംഭരണത്തിന് ശേഷം ഉപയോഗശൂന്യമാകുന്ന കശുമാങ്ങ പഴത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നതാണിത്.ചടങ്ങില്‍ കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ആര്‍ ചന്ദ്രബാബു, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പ്രമോദ് ബി,ഡയറക്ടര്‍ ബെന്നിച്ചന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close